കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്
May 2, 2025 07:34 PM | By Anjali M T

(truevisionnews.com) നവീകരണക്ഷമമായ ഊർജ്ജരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള ‘കേരള എനർജി എക്സലൻസ് അവാർഡ് 2025’ ഊരാളുങ്കൽ സൊസൈറ്റിക്ക്. കൊച്ചിയിൽ മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എനർജി മനേജ്മെന്റ് സെന്റർ (EMC) ഡയറക്ടർ ഡോ. ആർ. ഹരികുമാർ അവാർഡ് സമ്മാനിച്ചു. യുഎൽ എനർജി സീനിയർ മാനേജർ ജി. ആർ. സജിത്ത്, ഇലക്ട്രിക്കൽ വിഭാഗം എജിഎം വി. കെ. ബിജേഷ്, യുഎൽ എനർജി പ്രൊജക്റ്റ് എൻജിനീയർ കെ, ജയകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. കേരള റെന്യൂവബിൾ എനർജി ഓന്ത്രപ്രണേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ (KREEPA) പ്രസിഡന്റ് ശിവരാമകൃഷ്ണൻ മുഖ്യാതിഥിയായി.

എനർജി മാനേജ്മെന്റ് സെന്റ(EMC)റിന്റെയും ക്രീപ(KREEPA)യുടെയും പങ്കാളിത്തത്തോടെ സോളാർ ക്വാർട്ടർ ഇൻഡ്യ ഏർപ്പെടുത്തിയതാണ് അവാർഡ്. ‘അടിസ്ഥാനസൗകര്യവികസനത്തിൽ നവീകരിക്കാവുന്ന ഊർജ്ജരംഗത്തു നൂതനാശയം സാദ്ധ്യമാക്കിയ “കമ്പനി ഓഫ് ദ ഇയർ” [“Company of the year Innovative Renewable Energy Initiative in Infrastructure Development”] എന്ന നിലയിലാണ് എക്സലൻസ് അവാർഡിനു സൊസൈറ്റിയെ തെരഞ്ഞെടുത്തത്.

ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഊരാളുങ്കൽ സൊസൈറ്റി അതിന്റെ തൊഴിലാളികൾക്കായി നടപ്പാക്കുന്ന പുരപ്പുറസോളാർ പദ്ധതിയിൽ ആദ്യ നൂറുവീടുകൾ പൂർത്തിയാക്കിയതാണ് ഊരാളുങ്കൽ സൊസൈറ്റിയെ അവാർഡിന് അർഹമാക്കിയത്. രാഷ്ട്രത്തിന്റെ ശുന്യ കാർബൺ നിർഗ്ഗമലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള സംഭാവനയായി ‘സ്വന്തം ഊർജ്ജം നിർമ്മിച്ച് ഉത്പാദിപ്പിച്ച് ഉപയോഗിക്കുക’ എന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ ‘സുസ്ഥിരഗ്രാമസങ്കല്പന’ത്തെ അവാർഡുകമ്മിറ്റി വിലയിരുത്തി. സൊസൈറ്റിയുടെ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ ഭാഗമായ യുഎൽ എനർജിയാണ് പദ്ധതി നടപ്പാക്കുന്നത്. എംപ്ലോയീ ബെനിഫിറ്റ്സ് റൂഫ് ടോപ് സോളാർ സ്കീം (Employee Benefits Roof Top Solar Scheme - EBRTS) എന്നാണു് അവാർഡിനർഹമായ പദ്ധതിയുടെ പേര്.

Kerala Energy Excellence Award 2025 Uralungal Society for great work

Next TV

Related Stories
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
Top Stories










//Truevisionall