മൂന്നാർ : മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് കൊലപ്പെട്ടു. തൃശ്ശൂർ സ്വദേശി ബിമൽ ആണ് (32) കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സഹപ്രവർത്തകനെ പൊലീസ് പിടികൂടി.

മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മൂന്നാർ മാട്ടുപെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്.
ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
An employee of an elephant riding center was killed in Munnar, his colleague was arrested
