കോഴിക്കോട്: വീടിന്‍റെ ടെറസിൽ നിന്ന് കിണറ്റിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കുന്ന കൊല്ലരക്കൽ നൗഷാദ് (39) ആണ് മരിച്ചത്.

ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പാറന്നൂർ ജുമാമസ്ജിദിൽ നടക്കും. ഇന്നലെ വീടിന്‍റെ ടെറസിൽ നിന്ന് കാൽവഴുതി നൗഷാദ് കിണറ്റിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.
ഖത്തർ കെ എം സി സിയുടെ നരിക്കുനി പഞ്ചായത്ത് കമ്മറ്റി അംഗം ആയിരുന്നു. മാതാവ്: കൊല്ലരക്കൽ ഖദീജ. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
The young man died after falling from the terrace of the house into the well
