താമരശ്ശേരി : ആഹാരം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റു. ഓടക്കുന്ന് പടിഞ്ഞാർ വീട്ടിൽ മുംതാസ് (33) മകൾ മിർഫ (4) എന്നിവർക്കാണ് പൊള്ളലേറ്റത്.ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എം.ഡി.എം.എയുമായി കാറ്ററിംഗ് ഉടമ അറസ്റ്റിൽ
തൃശ്ശൂർ : നാട്ടികയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാറ്ററിംഗ് ഉടമ അറസ്റ്റിൽ. നാട്ടിക ബീച്ച് സ്വദേശി ഷാനവാസ് ആണ് അറസ്റ്റിലായത്.
തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും, വലപ്പാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രി വാഹന പരിശോധനക്കിടെ വലപ്പാട് സ്വദേശികളായ അനസ്, സാലിഹ് എന്നിവരെ എം.ഡി.എം.എയുമായി അന്തിക്കാട് പോലീസ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എം.ഡി.എം.എ നൽകിയത് ഷാനവാസ് ആണെന്ന് മനസിലാകുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു പാക്കറ്റ് എം.ഡി.എം.എയുമായി ഷാനവാസിനെ വീട്ടുപരിസരത്ത് നിന്നും പിടികൂടിയത്.
അരയിൽ പ്രത്യേകം കെട്ടിയിരുന്ന തുണി ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു പാക്കറ്റ്. നാട്ടിക ബീച്ചിൽ ക്യൂ ടെൻ എന്ന പേരിൽ കാറ്ററിങ് സ്ഥാപനം നടത്തുന്നയാളാണ് ഷാനവാസ്.
കാറ്ററിങ് സെർവിസിന്റെ മറവിൽ ഇടക്ക് ബാംഗ്ലൂർ പോയി എം.ഡി.എം.എ കൊണ്ടുവന്നു നാട്ടിൽ രഹസ്യമായി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
The pressure cooker exploded while cooking; Two people were burnt