കീശ കാലിയാവാതെ യാത്ര ചെയ്യാൻ; അഞ്ച് വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടാം.

കീശ കാലിയാവാതെ യാത്ര ചെയ്യാൻ; അഞ്ച് വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടാം.
Oct 25, 2021 12:29 AM | By Vyshnavy Rajan

കൊവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ടൂറിസം. മിക്ക രാജ്യങ്ങളും വിദേശ സഞ്ചാരികൾക്ക് മുന്നിൽ കൊട്ടിയടച്ചിരുന്ന വാതിൽ ഇപ്പോൾ പതിയെ തുറക്കുകയാണ്. കൊവിഡ് സാഹചര്യത്തിന് ശമനമാകുമ്പോൾ കീശ കാലിയാവാതെ യാത്ര ചെയ്യാൻ സാധിക്കുന്ന അഞ്ച് വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടാം.

മാലിദ്വീപ്

കുറഞ്ഞ ചിലവിൽ കടൽത്തീരങ്ങൾ ആസ്വദിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ നിന്ന് വളരെ വേഗം എത്തിച്ചേരാൻ സാധിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. അറബിക്കടലിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഇടം പിടിച്ചിരിക്കുന്ന രാജ്യം കൂടിയാണിത്.

സാധാരണക്കാർക്ക് പോലും ആനന്ദിക്കാൻ കഴിയുന്ന തരത്തിലുള്ള ആസ്വാദ്യകരമായ വിവിധ പാക്കേജുകളും വിനോദങ്ങളും മാലിദ്വീപിൽ കാത്തിരിക്കുന്നു. ബജറ്റ് പ്രശ്നമില്ലെങ്കിൽ കടൽ തീരങ്ങളോട് ചേർന്നുള്ള വില്ലകളിലും സ്റ്റേ ചെയ്യാവുന്നതാണ്. മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയ്‌യുടെ നിലനിൽപ്പ് തന്നെ ടൂറിസത്തെ ആശ്രയിച്ചാണ്.

ദുബായ്

ഷോപ്പിംഗ് ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പറുദീസയാണ് ദുബായ്. ഇന്ത്യയിൽ നിന്നുള്ളവർക്ക് വെറും മൂന്നര മണിക്കൂർ കൊണ്ട് വിമാന മാർഗം ദുബായിയിലെത്താൻ സാധിക്കും. മരുഭൂമിയിലൂടെയുള്ള സഫാരി യാത്രകളും ഒറ്റപ്പെട്ട ദ്വീപുകളും ദുബായിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. വൈവിധ്യമാർന്ന രുചിയിലുള്ള ഭക്ഷണവും ദുബായിയുടെ മറ്റൊരു പ്രത്യേകതയാണ്.

മലേഷ്യ

സ്ട്രീറ്റ് ഫുഡും ഷോപ്പിംഗ്‌മാൻ മാൽസിയുടെ പ്രത്യേകത. അതിഷ്ടപ്പെടുന്നവർക്ക് ടിക്കറ്റ് എടുത്ത് നാലു മണിക്കൂർ കൊണ്ട് മലേഷ്യയിൽ ചെന്നെത്താം. മനോഹരമായ ബീച്ചുകളാണ് മലേഷ്യയിലെ മറ്റൊരു ആകർഷണം. ഇന്ത്യയിൽ നിന്ന് എപ്പോഴും കണക്ടിവിറ്റി ഉണ്ടെന്നതും ടൂറിസത്തിന് വലിയ പ്രാധാന്യം നൽകുന്നുവെന്നതും മലേഷ്യൻ ട്രിപ്പ് ഇന്ത്യക്കാർക്ക് ആയാസരഹിതമാക്കുന്നു.

സിംഗപ്പൂർ

ടൂറിസം പ്രധാന വരുമാന മാർഗമായ ഒരു രാജ്യമാണ് സിംഗപ്പൂർ. ഇന്ത്യയിൽ നിന്ന് വിമാന മാർഗം അഞ്ച് മണിക്കൂറിനുള്ളിൽ സിംഗപ്പൂരിൽ എത്തിച്ചേരാൻ കഴിയും. ആഡംബര ജീവിതവും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് സിംഗപ്പൂർ തുറന്നിടുന്നത് വിസ്മയങ്ങളുടെ ലോകമാണ്. കൂടാതെ ഫോട്ടോഗ്രാഫിയിൽ താത്പ്പര്യമുള്ളവർക്ക് സിംഗപ്പൂർ നല്ലൊരു ഓപ്ഷനാണ്.

സീഷെൽസ്

സീഷെൽസ് ഒരു ഈസ്റ്റ് ആഫ്രിക്ക രാജ്യമാണ്. അഞ്ച് മണിക്കൂർ കൊണ്ട് ഇവിടെ എത്തിച്ചേരാൻ സാധിക്കും. മനോഹരമായ കടൽത്തീരങ്ങൾ ,പവിഴപ്പുറ്റുകൾ, പരിസ്ഥിതി സംരക്ഷണ മേഖലകൾ എന്നിവയാണ് സീഷെൽസിലെ പ്രധാന ആകർഷണങ്ങൾ.

To travel without emptying the pockets; Five foreign tourist destinations can be explored.

Next TV

Related Stories
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

Mar 11, 2024 01:28 PM

#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്....

Read More >>
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
Top Stories