തലശ്ശേരി : www.truevisionnews.com ഇനി തലശ്ശേരിയിലെ പൈതൃക നഗരികളെ കെഎസ്ആർടിസി യുടെ ഡബിൾഡെക്കർ ബസിൽ ചുറ്റികാണാം.
കടൽ പാലവും കടലോരവും ജാവഹർഘട്ടും ജഗന്നാഥക്ഷേത്രവും താഴെയങ്ങാടി പിക്ചർ സ്ട്രീറ്റും തലശ്ശേരി കോട്ടയും ഗുണ്ടർട്ട് മ്യൂസിയവുമെല്ലാം ഇനി ഈ അനവണ്ടിയിൽ ആർത്തുല്ലസിച്ചു പാട്ടുപാടി നഗരം ചുറ്റികൊണ്ട് ആസ്വദിക്കാം.
കൂടാതെ തലശ്ശേരിയുടെ നഗരകാഴ്ചകളും തലശ്ശേരി മാഹി ബൈപാസ് തുടങ്ങി പൗരാണികവും പ്രകൃതിമനോഹരവും മനുഷ്യനിർമിതവുമായ ഓരോ ഇടങ്ങളിലേക്കും സഞ്ചരിക്കാം.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ സംശയമില്ല. നാടിനെയാകെയും നാട് കാണാൻ വരുന്നവരെയും നഗരം ചുറ്റിക്കാൻ തലശ്ശേരിയിലേക്ക് ഉടനെയെത്തുന്നു.
ഈ പൈതൃക വഴിയോരങ്ങളിലിനി ഈ ഡബിൾ ബെൽ മുഴക്കത്തോടെ കറങ്ങാം. #ThalasseriHeritageTourism #HeritageCity #KSRTC
#Double #decker #bus #now #Thalassery