ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?
Aug 13, 2022 07:24 PM | By Kavya N

പ്രഭാത ഭക്ഷണത്തിന് മലയാളികൾക്ക് പ്രിയപ്പെട്ട പലഹാരമാണ് ദോശ. പലതരത്തിലുള്ള ദോശകൾക്ക് എന്നും ഡിമാൻഡാണ്. ദോശയുടെ രുചികൂട്ടുന്നത് അതിൻ്റെ മയവും മൃദുലതയും കൂടിയാണ്.

എന്നാൽ ദിവസവും ദോശയായലും മടുത്ത് പോകും. മുട്ട ദോശ, റവ ദോശ, ചീസ് ദോശ, മസാല ദോശ, ഒണിയൻ ദോശ, വെജിറ്റബിൾ ദോശ, പനീർ ദോശ ഇങ്ങനെ വിവിധ രുചിയിലുള്ള ദോശകളുണ്ട്. ദോശയിൽ അൽപം വെറെെറ്റി പരീക്ഷിക്കുന്നത് നല്ലതാണ്.

ഗോതമ്പ് ദോശ പലർക്കും ഇഷ്ടമുള്ള ഒന്നാണ്. അൽപം വ്യത്യസ്തമായി ​ഗോതമ്പ് ദോശ തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന രുചിയിൽ ​ഗോതമ്പ് ദോശ ഈസിയായി തയ്യാറാക്കാം.തക്കാളി ചട്ണി, തേങ്ങ ച്ടണി എന്നിവയ്ക്കൊപ്പം ഈ ദോശ കഴിക്കാം.

വേണ്ട ചേരുവകൾ.... ഗോതമ്പ് പൊടി 1 കപ്പ് മല്ലിയില 2 സ്പൂൺ ജീരകം അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.. ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് ഗോതമ്പ് പൊടി, മല്ലിയില, ജീരകം, ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ യോജിപ്പിക്കുക. താൽപര്യമുള്ളവർക്ക് കാരറ്റ്, സവാള പോലുള്ള പച്ചക്കറികൾ വേണമെങ്കിൽ അതും ഗ്രേറ്റ് ചെയ്ത് ചേർക്കാവുന്നതാണ്. ബൗളിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് ഇളക്കി മാവ് തയ്യാറാക്കുക. ഒരു കപ്പ് ഗോതമ്പ് പൊടിയ്ക്ക് രണ്ടര കപ്പ് വെള്ളം എന്നതാണ് കണക്ക്. ഈ മാവ് പുളിക്കാനായി മാറ്റി വയ്‌ക്കേണ്ടതില്ല. ഉടൻ തന്നെ ചുട്ടെടുക്കാം. പാൻ നന്നായി ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക.വശങ്ങളിൽ നെയ്യോ നല്ലെണ്ണയോ ഒഴിച്ചു കൊടുക്കാം. നല്ലത് പോലെ മൊരിഞ്ഞ് കഴിഞ്ഞാൽ പാത്രത്തിലേക്ക് മാറ്റുക.

What about making wheat cakes?

Next TV

Related Stories
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Mar 22, 2024 12:40 PM

#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

Read More >>
#biriyanirecipe |സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി; ഈസി റെസിപ്പി

Mar 18, 2024 10:40 PM

#biriyanirecipe |സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി; ഈസി റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന സ്പെഷ്യൽ ചിക്കൻ ബിരിയാണി...

Read More >>
#SquidRoast |  കൂന്തൾറോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കിയാലോ

Mar 15, 2024 12:17 PM

#SquidRoast | കൂന്തൾറോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കിയാലോ

വ്യത്യസ്തമായ മീൻ വിഭവങ്ങൾ മലയാളിക്കെന്നും...

Read More >>
#watermelonshake |ഈ വേനൽചൂടിൽ ഉള്ളു തണുക്കാൻ തണ്ണിമത്തൻ ഷേക്ക്

Mar 9, 2024 10:04 PM

#watermelonshake |ഈ വേനൽചൂടിൽ ഉള്ളു തണുക്കാൻ തണ്ണിമത്തൻ ഷേക്ക്

ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഇവ ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും....

Read More >>
#cookery | പൈനാപ്പിൾ കേക്ക് എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം

Mar 2, 2024 03:28 PM

#cookery | പൈനാപ്പിൾ കേക്ക് എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം

സോഫ്റ്റും ജ്യൂസിയുമായ കേക്ക്, അവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ...

Read More >>
Top Stories