പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചു കൊണ്ട് സീ പുതിയ അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍ പ്രഖ്യാപിച്ചു

പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചു കൊണ്ട് സീ പുതിയ  അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍ പ്രഖ്യാപിച്ചു
Oct 19, 2021 08:38 PM | By Vyshnavy Rajan

തിരുവനന്തപുരം : ഇന്ത്യയിലെ മാധ്യമ, എന്‍റര്‍ടൈന്‍മെന്‍റ് രംഗത്തെ മുന്‍നിരക്കാരായ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ഇന്ത്യ ഒട്ടാകെയുള്ള ദശലക്ഷക്കണക്കിനു പ്രേക്ഷകരുടെ വൈവിധ്യമാര്‍ന്ന എന്‍റര്‍ടൈന്‍മെന്‍റ് താല്‍പര്യങ്ങള്‍ നിറവേറ്റാനായി, പുതിയ താരീഫ് ഓര്‍ഡര്‍ (എന്‍ടിഒ)2.0-നെക്കുറിച്ചുള്ള 30-06-2021-ലെ ബോംബെ ഹൈക്കോടതി ഉത്തരവിന്‍ പ്രകാരമുള്ള പുതിയ അലാകാര്‍ട്ടെ, ബൊക്കെ നിരക്കുകള്‍ പ്രഖ്യാപിച്ചു.

ഈ നിരക്കുകള്‍ പ്രഖ്യാപിക്കുന്നത് സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസിന്‍റെ അവകാശങ്ങളെക്കുറിച്ചും പുതിയ താരീഫ് ഓര്‍ഡര്‍ (എന്‍ടിഒ)2.0-നെ സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി മുമ്പാകെ തീര്‍പ്പ് കാത്ത് കിടക്കുന്ന എല്ലാ പരാതികളെയും തര്‍ക്കങ്ങളെയും കുറിച്ചും മുന്‍വിധികളില്ലാതെയാണ്.

മൂന്ന് പതിറ്റാണ്ട് മുമ്പുള്ള തുടക്കം മുതല്‍ തന്നെ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് രാജ്യത്തെമ്പാടുമുള്ള പ്രേക്ഷകരുമായി ശക്തവും ആഴത്തിലേറിയതുമായ ബന്ധം സ്ഥാപിച്ചിരുന്നു. വിവിധ വിഭാഗങ്ങളിലും തലങ്ങളിലുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ സീ ഗ്രൂപ് ചാനലുകള്‍ മികച്ച വിനോദ പരിപാടികളാണ് ലഭ്യമാക്കുന്നത്.

11 ഭാഷകളിലായി 67 ചാനലുകളിലൂടെ ഏറ്റവും വിപുലമായ ശൃംഖലയും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവനായി 60.6 കോടി പ്രേക്ഷകരും പ്രതിവാരം 163 ബില്യണ്‍ മിനിറ്റുകളിലേറെ ഉപഭോഗവും ഉള്ള സീ എന്‍റര്‍ടൈന്‍മെന്‍റ് ശൃംഖല ഹിന്ദി, മറാത്തി, ബംഗ്ല, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബോജ്പൂരി, ഒഡിയ, പഞ്ചാബി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സിനിമ, വാര്‍ത്ത, സംഗീതം, ലൈഫ് സ്റ്റൈല്‍, എച്ച്ഡി എന്നിവയിലായി ഏറ്റവും കൂടുതല്‍ പ്രേക്ഷക അടിത്തറയുള്ള മാധ്യമ, എന്‍റര്‍ടൈന്‍മെന്‍റ് കമ്പനികളില്‍ ഒന്നാണ്. ഇന്ത്യയില്‍ ഉടനീളം വ്യാപിച്ചു കിടക്കുന്ന പ്രേക്ഷകരുമായുള്ള ശക്തമായ അടുപ്പത്തിന്‍റേയും എല്ലാ അഭ്യുദയകാംക്ഷികളുമായുണ്ടാക്കിയിട്ടുള്ള ആഴത്തിലുള്ള ബന്ധത്തിന്‍റേയും ഫലമാണ് സീയുടെ അതുല്യമായ വിജയമെന്ന് സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ദക്ഷിണേഷ്യാ ബിസിനസ് പ്രസിഡന്‍റ് രാഹുല്‍ ജോഹ്റി പറഞ്ഞു.

വിവിധ വിപണികളില്‍ മൂന്നു ദശാബ്ദത്തോളമായി തങ്ങള്‍ക്കുള്ള നേതൃസ്ഥാനത്തേക്കു നയിച്ചത് ഈ മികച്ച സഹകരണങ്ങളാണ്. ഏറ്റവും വിനോദപ്രദവും ഏറ്റവും ഉയര്‍ന്ന നിലവാരവുമുള്ളതുമായ ഉള്ളടക്കങ്ങള്‍ വഴി ദേശീയ, പ്രാദേശിക ചാനലുകളെ സമ്പന്നമാക്കിക്കൊണ്ടും വരുമാന സൃഷ്ടിക്കായി നവീന സംവിധാനങ്ങള്‍ അവതരിപ്പിച്ചു കൊണ്ടും മുഴുവന്‍ മേഖലകള്‍ക്കും നേട്ടമുണ്ടാക്കുന്ന രീതി തങ്ങള്‍ തുടരും.

എന്‍ടിഒ 2.0 നടപ്പാക്കിയ ശേഷം വിവിധ വിപണികളിലെ സീ ചാനലുകളുടെ വളര്‍ച്ചാ നിരക്കു വര്‍ധിക്കുന്നതു തുടരുമെന്നും കമ്പനിക്ക് ഉയര്‍ന്ന മൂല്യം സൃഷ്ടിക്കാനാവുമെന്നും തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിനോദ പരിപാടികള്‍ നല്‍കാന്‍ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് പ്രതിജ്ഞാബദ്ധമാണെന്ന് അഫിലിയേറ്റ് സെയില്‍സ് ചീഫ് റവന്യൂ ഓഫിസര്‍ അതുല്‍ ദാസ് പറഞ്ഞു.

ഇന്ത്യയിലെ ടെലിവിഷന്‍ ഉപയോഗം സംബന്ധിച്ച സുപ്രധാന മാറ്റങ്ങളായിരുന്നു 2019-ലെ പുതിയ നിരക്കു മൂലമുണ്ടായത്. ഒരു വശത്ത് ചാനലുകളുടെ എംആര്‍പി സംബന്ധിച്ച് ഇതു സുതാര്യത കൊണ്ടു വന്നു. മറുവശത്ത് തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യം പ്രദാനം ചെയ്തു. എന്‍ടിഒ 2.0 വരുന്നതോടെ ചാനലുകള്‍ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി ഉപഭോക്താക്കള്‍ക്ക് വിവിധ നിരക്കുകളില്‍ വിവിധ ബൊക്കെകള്‍ ലഭ്യമാക്കുന്നതു തങ്ങള്‍ തുടരും.

സീ കഫെയും ആന്‍റ് ഫിക്സും പോലുള്ള പ്രീമിയം ഇംഗ്ലീഷ് ചാനലുകള്‍ പ്രത്യേക ബൊക്കെ ആയി ലഭ്യമാകുന്നതു തുടരും. ജിഇസി, സിനിമകള്‍, വാര്‍ത്ത, സംഗീതം, ലൈഫ് സ്റ്റൈല്‍ തുടങ്ങിയവ ഉള്‍പ്പെടെ അടങ്ങിയതായിരിക്കും ഓരോ ബൊക്കെയും. സുഗമമായ ഒരു മാറ്റത്തിനായി തങ്ങളുടെ ഡിപിഒ പങ്കാളികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദശലക്ഷക്കണക്കിനു പ്രേക്ഷകരെ പ്രതിഫലിപ്പിക്കുന്ന പുതിയ പാത വെട്ടിത്തുറക്കുന്നതും വിനോദം നല്‍കുന്നതുമായ യഥാര്‍ത്ഥ ഉള്ളടക്കം സൃഷ്ടിക്കുന്നതിലെ സീയുടെ വൈദഗ്ദ്ധ്യമാണ് അതിനെ ആവേശകരമായ നേതൃത്വത്തിലേക്കു നയിച്ചത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന ഉപഭോക്തൃ ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിക്കൊണ്ട് ഓരോ ആഴ്ചയും ശരാശരി 419 മണിക്കൂര്‍ പുതിയ ഉള്ളടക്കമാണ് തയ്യാറാക്കപ്പെടുന്നത്.

ഉല്‍സവ സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി 40 ഫിക്ഷന്‍, 20 ഫിക്ഷന്‍ ഇതര പരമ്പരകളാണ് വിവിധ ഭാഷകളിലായി തയ്യാറാക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷാ ചാനലുകളിലായി ഏറ്റവും വലിയ സിനിമാ ചാനല്‍ നിരയുമായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആവേശകരമായ എന്‍റര്‍ടൈന്‍മെന്‍റ് തെരഞ്ഞെടുപ്പാക്കി ഇതിനെ മാറ്റിക്കൊണ്ട് വിവിധ ചാനലുകളിലൂടെ 40 ലോക ടിവി പ്രീമിയറുകളായിരിക്കും അടുത്ത ഏതാനും മാസങ്ങളില്‍ പ്രദര്‍ശിപ്പിക്കുക.

സീ ടിവി, സീ സിനിമ, &ടിവി, &പിക്ചേഴ്സ്, സീ ആന്‍മോള്‍ എന്നിവ പോലുള്ള ബ്രാന്‍ഡുകളുമായി ഹിന്ദി വിപണിയിലുള്ള ശക്തമായ സ്ഥാനത്തിനു പുറമെ ബംഗ്ലാ, മറാത്തി വിപണികളില്‍ സീ ബംഗ്ലാ, സീ മറാത്തി എന്നിവയുമായി ദീര്‍ഘകാലമായി നേതൃസ്ഥാനവും കയ്യാളുന്നുണ്ട്. സീ കന്നഡ, സീ തെലുഗു, സീ തമിഴ്, സീ കേരളം എന്നിവയുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വിപുലമായ സാന്നിധ്യമുണ്ട്.

സീ ബിസ്കോപ്, സീ പഞ്ചാബി, സീ സാര്‍ത്തക് തുടങ്ങിയവയുമായി അതിവേഗത്തില്‍ വളര്‍ന്നു വരുന്ന ഭാഷാ വിപണികളായ ഭോജ്പൂരി, പഞ്ചാബി, ഒഡിയ എന്നിവിടങ്ങളിലും മുന്‍നിരയിലെത്തിയിട്ടുണ്ട്. ഹിന്ദി വിപണിയിലെ സീ സിനിമ, &പിക്ചേഴ്സ്, സീ ബോളീവുഡ്, സീ ആക്ഷന്‍, സീ അന്‍മോള്‍ സിനിമ, സീ ക്ലാസിക് എന്നിവയും പടിഞ്ഞാറന്‍ മേഖലയിലെ സീ ടാക്കീസ്, സീ ചിത്രമന്ദിര്‍ എന്നിവയും ദക്ഷിണ മേഖലയിലെ സീ സിനിമാലു, സീ പിച്ചാര്‍, സീ തിരൈ എന്നിവയും കിഴക്കന്‍ മേഖലയിലെ സീ ബംഗ്ലാ, സീ ബിസ്കോപ് എന്നിവയും അടക്കം വഴി ശക്തമായ സിനിമാ ചാനല്‍ നിരയും കമ്പനി സൃഷ്ടിച്ചിട്ടുണ്ട്.

സീ കഫേ, ആന്‍റ് ഫിക്സ്, ആന്‍റ് പ്രൈവ് എച്ച്ഡി, സംഗീത, യൂത്ത് ചാനലുകളായ സിംഗ്, സെസ്റ്റ്, 20 എച്ച്ഡി ചാനലുകള്‍ എന്നിവ അടക്കമുള്ള ഇംഗ്ലീഷ് സിനിമാ, വിനോദ, ലൈഫ് സ്റ്റൈല്‍ നിരയിലൂടെ തെരഞ്ഞെടുത്ത വിഭാഗവും അവതരിപ്പിച്ച് ഏറ്റവും മികച്ച വീക്ഷണ അനുഭവവും പ്രദാനം ചെയ്യുന്നുണ്ട്. സീയുടെ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി www.zee.com/mrp-agreement/ സന്ദര്‍ശിക്കുക.

Sea announced new ala carte and bokeh rates in compliance with the new tariff order

Next TV

Related Stories
ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 15, 2021 08:19 PM

ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം...

Read More >>
മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

Nov 13, 2021 11:12 PM

മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച...

Read More >>
യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

Nov 12, 2021 08:30 PM

യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍...

Read More >>
ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

Nov 12, 2021 08:19 PM

ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ...

Read More >>
വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ  സ്നേഹാദരവ്

Nov 12, 2021 08:09 PM

വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ സ്നേഹാദരവ്

ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എന്നും മുൻതൂക്കം നൽകുന്ന മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക്...

Read More >>
3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

Nov 12, 2021 08:04 PM

3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ...

Read More >>
Top Stories