ഉത്തരങ്ങൾ ബാക്കിയായി; റിജേഷിനെ അന്വേഷിച്ച് എത്തിയ അപരിചിതർ ആര്...?

ഉത്തരങ്ങൾ ബാക്കിയായി; റിജേഷിനെ അന്വേഷിച്ച് എത്തിയ അപരിചിതർ ആര്...?
Aug 9, 2022 01:02 PM | By Vyshnavy Rajan

കോഴിക്കോട് : സഹോദരൻ നൽകിയ പരാതിയിൽ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പലതും ബാക്കിയായി. റിജേഷിനെ അന്വേഷിച്ച് എത്തിയ അപരിചിതർ ആര്...? എന്ന ചോദ്യവും ബാക്കി. ഇതിനിടെ ഖത്തറിൽ നിന്നെത്തി കാണാതായതായി ബന്ധുക്കൾ പരാതി നൽകിയ യുവാവ് തിരിച്ചെത്തിയതിൻ്റെ ആശ്വാസത്തിലാണ് കുടുംബം.

വളയം ജാതിയേരി കോമ്പിമുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷ് (36) ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നാദാപുരം കോടതിയിൽ ഹാജരായത്. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ സ്വർണക്കടത്തുസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി അഭ്യൂഹം പരന്നിരുന്നു.

ഈ വഴിക്കും പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നാടകീയമായി യുവാവ് കോടതിയിലെത്തിയത്. വളയം പോലീസ് ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിൽ റിജേഷിന്റെ മൊഴിയെടുക്കൽ പൂർത്തിയാക്കിയശേഷം വളയം ഗവ. ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി നാദാപുരം കോടതിയിലേക്ക് കൊണ്ടുപോയി.

കോടതി ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടു. വിദേശത്തുനിന്ന് എത്തിയശേഷം മൂന്നാഴ്ചയോളം സുഹൃത്തിന്റെ വീട്ടിൽ തങ്ങിയതായാണ് പോലീസിന് ലഭിച്ച വിവരം. എന്നാൽ, ബെംഗളൂരുവിലെ സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്നെന്നാണ് റിജേഷ് പോലീസിന് മൊഴി നൽകിയത്.

മൂന്നുവർഷംമുമ്പാണ് റിജേഷ് ഖത്തറിൽ ജോലിക്കായി പോയത്. കഴിഞ്ഞ ജൂൺ പത്തിന് ഇയാൾ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. ജൂൺ 16-നു കണ്ണൂർ വിമാനത്താവളംവഴി നാട്ടിലെത്തുമെന്നും അറിയിച്ചു. പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇയാൾക്ക് സാമ്പത്തികബാധ്യതയുള്ളതിനാൽ മാറിനിന്നതാകാമെന്നാണ് വീട്ടുകാർ ആദ്യം കുരുതിയത്.

എന്നാൽ, യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനം കിട്ടിയില്ലെന്നു പറഞ്ഞ് റിജേഷിനെ അന്വേഷിച്ച് അപരിചിതരായ ചിലർ നിരന്തരം വീട്ടുപരിസരത്ത് എത്താൻ തുടങ്ങിയതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

സ്വർണം മറിക്കുമെന്ന ഭയം; സ്വർണ്ണക്കടത്ത് സംഘം യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘം യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ ഗൾഫിൽ വച്ചാണ് സംഘം മർദ്ദിച്ചത്. പൊട്ടിക്കൽ സംഘത്തെ ഭീഷണിപ്പെടുത്താൻ ഈ ദൃശ്യങ്ങൾ സ്വർണക്കടത്ത് സംഘം പ്രചരിപ്പിച്ചിരുന്നു.

കള്ളക്കടത്ത് സ്വർണം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാതെ മറിച്ചു നല്‍കുമെന്ന സംശയത്തെ തുടർന്നാണ് മർദ്ദനം. ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ച് മർദ്ദിക്കുകയായിരുന്നു. അതിക്രൂര മർദ്ദനത്തിന് ശേഷം യുവാവിനെ വിട്ടയച്ചു,

ഇയാൾ ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ട്. ഇര്‍ഷാദ് വധക്കേസ് പ്രതി നാസർ എന്ന സ്വാലിഹുമായി ബന്ധമുളള സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. കാരിയർമാർ സ്വർണ്ണം മറിച്ച്, മറ്റ് സംഘത്തിന് കൈമാറിയേക്കുമെന്ന വിവരം സ്വർണ്ണക്കടത്ത് സംഘത്തിന് ലഭിച്ചു.

ഇതോടെയാണ് മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. മറ്റ് കാരിയർമാരെ ഭയപ്പെടുത്താനാണ് ദൃശ്യങ്ങൾ വൈറലാക്കിയത്. വീഡിയോ പുറത്തുവന്നതോടെ പൊലീസ് നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ്.


The answers remain; Who are the strangers who came looking for Rijesh?

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories