മങ്കിപോക്സ് രോഗലക്ഷണം: കണ്ണൂരില്‍ ഏഴുവയസുകാരി ചികിത്സയില്‍

മങ്കിപോക്സ് രോഗലക്ഷണം: കണ്ണൂരില്‍ ഏഴുവയസുകാരി  ചികിത്സയില്‍
Aug 8, 2022 10:47 AM | By Vyshnavy Rajan

കണ്ണൂര്‍ : മങ്കിപോക്സ് രോഗലക്ഷണങ്ങളോടെ ഏഴുവയസുകാരി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ശ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.


സജീവന്റെ മരണം; എസ് ഐയുടെയും പൊലീസുകാരന്റെയും അറസ്റ്റ്‌ ഉടൻ

വടകര : വടകരയിൽ നടന്നത് കസ്റ്റഡി മരണമെന്ന നിഗമനത്തിൽ പൊലീസും. ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന എസ് ഐയെയും പൊലീസുകാരനെയും ഉടൻ അറസ്റ്റ്‌ ചെയ്യും.

കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്റെ മരണത്തിന് വഴിയൊരുക്കിയത് പോലീസ് മർദനമാണെന്ന് വ്യക്തമായതോടെ സംഭവം കസ്റ്റഡിമരണം തന്നെയെന്ന് നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിച്ചേർന്നു.

മരണം നടന്നത് കസ്റ്റഡിയിൽനിന്ന് വിട്ടതിനുശേഷമാണെങ്കിലും കസ്റ്റഡിയിൽവെച്ച് മർദനമേറ്റെന്ന വിവരമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായത്. അന്വേഷണത്തിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിനും സമർപ്പിച്ചിട്ടുണ്ട്.

മരണകാരണം ഹൃദയാഘാതമാണെങ്കിലും ഇതിലേക്ക് നയിച്ചത് പോലീസ് മർദനമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സജീവന്റെ ശരീരത്തിലുള്ള 11 പാടുകളിൽ എട്ടും മർദനമേറ്റതിന്റെ പരിക്കുകളാണ്.

കസ്റ്റഡിമരണമാണെന്ന് തുടക്കത്തിൽത്തന്നെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം എന്നിവയെല്ലാം അതിനനുസരിച്ചാണ് നടത്തിയത്.

വടകര ആർ.ഡി.ഒ.യ്ക്ക് പുറമേ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും ഇൻക്വസ്റ്റിന് നേതൃത്വം നൽകി. പോസ്റ്റുമോർട്ടം ഡോക്ടർമാരുടെ ഒരു സംഘം തന്നെയാണ് നടത്തിയത്.

മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനും അവസരം നൽകി. ഇതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്.


Monkeypox symptoms: A seven-year-old girl is under treatment in Kannur

Next TV

Related Stories
#KeralaCongressM | ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് കൂടെ വേണം; ആവശ്യവുമായി കേരളാ കോൺഗ്രസ് എം

Sep 25, 2023 06:58 AM

#KeralaCongressM | ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് കൂടെ വേണം; ആവശ്യവുമായി കേരളാ കോൺഗ്രസ് എം

കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ഇടതുമുന്നണിയിൽ നിന്ന് ലഭിക്കുമെന്ന...

Read More >>
#YOUTHDEAD | തൃശ്ശൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Sep 24, 2023 11:52 PM

#YOUTHDEAD | തൃശ്ശൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ശനിയാഴ്ച്ച രാത്രി മുതൽ സനീഷിനെ...

Read More >>
#fraudcase | വിദേശത്ത്  ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി അച്ഛനും മകനും; ആഡംബര വാഹനങ്ങളടക്കം പിടിച്ചെടുത്ത് പൊലീസ്

Sep 24, 2023 10:41 PM

#fraudcase | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി അച്ഛനും മകനും; ആഡംബര വാഹനങ്ങളടക്കം പിടിച്ചെടുത്ത് പൊലീസ്

പെരുമ്പാവൂര്‍ സ്വദേശി എംആര്‍ രാജേഷിന്‍റെ വീട്ടില്‍നിന്നാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാഹനങ്ങള്...

Read More >>
#arrest | വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, ഒരാൾ കൂടി അറസ്റ്റിൽ

Sep 24, 2023 09:33 PM

#arrest | വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, ഒരാൾ കൂടി അറസ്റ്റിൽ

പണികുറവായതിനാൽ പിന്നീട് വിളിക്കാമെന്നു പറഞ്ഞ് ജെറിൻ തന്നെ നാട്ടിലേക്ക് അയച്ചതാണെന്ന് ഇയാൾ മൊഴി...

Read More >>
Top Stories