ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു

ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു
Oct 12, 2021 04:29 PM | By Vyshnavy Rajan

കൊച്ചി: ഇത്തവണത്തെ ഉല്‍സവ കാലത്ത് ഇരട്ട അക്ക വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹന കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ പ്രധാന ഉപഭോക്തൃ ബിസിനസ്സുകളില്‍ ഒന്നായ ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു.

ഉല്‍സവ കാലത്തെ കൂടുതല്‍ ശോഭിപ്പിക്കുന്ന വിധത്തില്‍ പുതിയ ഉല്‍പന്നങ്ങളുടെ ശ്രേണികളും ലളിതമായ ഇഎംഐ പദ്ധതികളും 20 ശതമാനം വരെ ക്യാഷ്ബാക്കും അടക്കമുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങളുമാണ് ഇതിന്‍റെ ഭാഗമായി ലഭ്യമാക്കുന്നത്. കോവിഡ് 19ന്‍റ രണ്ടാം തരംഗം അവസാനിച്ചതോടെ ജാഗ്രതയോടെയുള്ള ആഘോഷങ്ങളാണ് ഉപഭോക്താക്കള്‍ മുന്നില്‍ കാണുന്നത്.

ഇതിന്‍റെ ഭാഗമായി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതും സ്വാഭാവികമാണ്. ആകര്‍ഷകമായ ഗ്ലാസ് ഡോര്‍ ഡയറക്ട് കൂള്‍ റഫ്രിജറേറ്ററുകള്‍, ഡബിള്‍ ഡോര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, ടോപ് ലോഡ് വാഷിങ് മിഷ്യനുകള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്ന ശ്രേണിയാണ് കമ്പനി അവതരിപ്പിക്കുന്നത്.

അടുത്തിടെ കമ്പനി അവതരിപ്പിച്ച പ്രീമിയം വിഭാഗത്തിലെ ഡിഷ് വാഷറുകള്‍ക്കു തുടര്‍ച്ചയായി പ്രീമിയം വിഭാഗത്തില്‍ കൂടുതലായി ഇടപെടാനുള്ള നീക്കവും ഇതോടൊപ്പം ദൃശ്യമാണ്. തങ്ങളുടെ വാര്‍ഷിക വില്‍പനയുടെ 30 ശതമാനത്തോളം ഉല്‍സവകാലമാണു സംഭാവന നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു.

മഹാമാരി മൂലമുള്ള ബുദ്ധിമുട്ടേറിയ ഒരു വര്‍ഷത്തിനു ശേഷം ഉപഭോക്താക്കള്‍ ഇപ്പോള്‍ ഉല്‍സവകാലം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇരട്ട വാക്സിനേഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ക്രിയാത്മക പ്രതികരണം ഉണ്ടാക്കുമെന്നും ഇത്തവണത്തെ ഉല്‍സവ കാലത്ത് 20 ശതമാനം വളര്‍ച്ചാ നിരക്കു തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്കായി 20 ശതമാനം വരെയുള്ള ക്യാഷ്ബാക്കും 900 രൂപ മുതലുള്ള ലളിതമായ ഇഎംഐ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ഒരു രൂപ മാത്രം ഡൗണ്‍ പെയ്മെന്‍റ് നടത്തി പ്രീമിയം ഗോദ്റെജ് ഉപകരണങ്ങള്‍ കൊണ്ടു പോകാനുള്ള അവസരം ഉപഭോക്താക്കളുടെ ആഹ്ലാദം വര്‍ധിപ്പിക്കുന്ന മറ്റൊന്നാണ്.

പ്രത്യേക ഇനങ്ങള്‍ക്ക് ദീര്‍ഘിപ്പിച്ച വാറണ്ടിയും ലഭ്യമാണ്. നവംബര്‍ 15 വരെയാണ് څദില്‍ സേ ദീപാവലിچ ആനുകൂല്യങ്ങള്‍ ലഭിക്കുക. കമ്പനിയുടെ ഇ-സ്റ്റോറായ വുേേ://വെീു.ഴീറൃലഷമുുഹശമിരലെ.രീാ/ ലും ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഈ സീസണില്‍ അവതരിപ്പിച്ച സാങ്കേതികവിദ്യാ മുന്നേറ്റത്തിന്‍റെ പിന്‍ബലത്തോടെയുള്ള ഉല്‍പന്നങ്ങള്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളോടെ ലഭിക്കുന്നത് ഉല്‍സവ കാലത്തെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഗോദ്റെജ് അപ്ലയന്‍സസ് വില്‍പന വിഭാഗം ദേശീയ മേധാവി സഞ്ജീവ് ജെയിന്‍ ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തില്‍ ആഹ്ലാദം പകരുന്ന ഗോദ്റെജ് പാരമ്പര്യം തുടരുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Godrej Appliances presents Dil Se Diwali project

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories