ഉമ്മൻ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയെന്നത് പറ്റുമോയെന്ന് വിഡി സതീശൻ

ഉമ്മൻ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയെന്നത് പറ്റുമോയെന്ന് വിഡി സതീശൻ
Jun 8, 2022 01:26 PM | By Vyshnavy Rajan

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ കറൻസി കടത്ത് ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

നേരത്തെ സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയും സ്വപ്ന ഇപ്പോൾ നടത്തിയ അതേ ആരോപണം കുറ്റസമ്മത മൊഴിയായി നൽകിയിരുന്നു. എന്നാൽ അന്ന് അന്വേഷണത്തിലേക്ക് പോകാതെ ബിജെപിയും സിപിഎമ്മും ചേർന്ന് ഒത്ത് തീർക്കുകയായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടേയും ഓഫീസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണം. ഉ

മ്മൻ ചാണ്ടിക്കെതിരെ ആരോപണം വന്നപ്പോൾ ആരോപണവിധേയയുടെ കയ്യിൽ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി. ഉമ്മൻ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയുമെന്നത് പറ്റുമോയെന്നും സതീശൻ ചോദിച്ചു.

VD Satheesan asks if one justice for Oommen Chandy is another justice for Pinarayi

Next TV

Related Stories
ചെങ്കോൽ എന്ന ബി.ജെ.പിയുടെ നുണക്കഥ പൊളിഞ്ഞെന്ന്​ കോൺഗ്രസ്​

Jun 9, 2023 09:33 PM

ചെങ്കോൽ എന്ന ബി.ജെ.പിയുടെ നുണക്കഥ പൊളിഞ്ഞെന്ന്​ കോൺഗ്രസ്​

ചെങ്കോൽ പുതിയ പാർലമെന്‍റ്​ മന്ദിരത്തിൽ സ്ഥാപിച്ചത് കോൺഗ്രസ്​ അവഗണിച്ചുവെന്ന കുറ്റപ്പെടുത്തലിന്‍റെ...

Read More >>
പ്രതിപക്ഷ സമ്മേളനം; ബി.ജെ.പിക്കെതിരെ 450 ലോക്സഭ മണ്ഡലങ്ങളിൽ പൊതുസ്ഥാനാർഥിയെ നിർത്താൻ പ്രതിപക്ഷം

Jun 8, 2023 03:20 PM

പ്രതിപക്ഷ സമ്മേളനം; ബി.ജെ.പിക്കെതിരെ 450 ലോക്സഭ മണ്ഡലങ്ങളിൽ പൊതുസ്ഥാനാർഥിയെ നിർത്താൻ പ്രതിപക്ഷം

കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ പാർട്ടി നേരിട്ട് ബി.ജെ.പിയെ...

Read More >>
പാർട്ടി വിടുമോ...?; കോൺഗ്രസ് ദേശീയ നേതൃത്വത്തോട് പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്

Jun 8, 2023 08:43 AM

പാർട്ടി വിടുമോ...?; കോൺഗ്രസ് ദേശീയ നേതൃത്വത്തോട് പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്

തിരക്കിലാണെന്നും പിതാവിന്റെ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണെന്നും സച്ചിൻ മറുപടി...

Read More >>
Top Stories