ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും

ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും
May 16, 2022 12:02 PM | By Susmitha Surendran

ദില്ലി: വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന് അവകാശപ്പെട്ടാണ് മോട്ടോറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ ഫോണ്‍ പുറത്തിറക്കിയത്.

സ്‌നാപ്ഡ്രാഗണ്‍ 778+ 5ജി പ്രൊസസര്‍, ഒഎല്‍ഇഡി ഡിസ്‌പ്ലേ, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 50 എംപി ക്വാഡ് ക്യാമറ, 4020 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സംവിധാനത്തോടെയാണ് ഈ ഫോണ്‍ എത്തുന്നത്. രണ്ട് പതിപ്പുകളാണ് ഈ ഫോണിന് ഉള്ളത്.

ആറ് ജിബി റാം + 128 ജിബി പതിപ്പും, എട്ട് ജിബി റാം + 256 ജിബി പതിപ്പും ഇവയ്ക്ക് യഥാക്രമം 27,999 രൂപയും, 29,999 രൂപയുമാണ് വില. എന്നാല്‍ ആദ്യ വില്‍പ്പനയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ വിലക്കുറവ് ഉണ്ട്. മെയ് 19 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ വഴിയുമാണ് വില്‍പ്പന നടക്കുന്നത്.

മറ്റ് സവിശേഷതകള്‍ പരിശോധിച്ചാല്‍ 6.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഇതിന് 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട് . എച്ച്ഡിആര്‍ 10 പ്ലസ്, ഡിസി ഡിമ്മിങ്, ഫിംഗര്‍പ്രിന്റ് റീഡര്‍ തുടങ്ങിയ സൗകര്യങ്ങളും ഈ ഡിസ്പ്ലേയില്‍ ലഭിക്കും.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778+ 5ജി പ്രൊസസര്‍ ചിപ്പാണ് ഈ ഫോണിന്‍റെ കരുത്ത്. ക്വാഡ് ഫങ്ഷന്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന്.

50 എംപി പ്രൈമറി ക്യാമറ, അള്‍ട്രാ വൈഡ്, മാക്രോ സൗകര്യങ്ങളുള്ള 50 എംപി ക്യാമറ, ഒരു ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു 32 എംപിയാണ് സെല്‍ഫി ക്യാമറ. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് അനുഭവമാണ് മോട്ടോറോള എഡ്ജ് 30 നല്‍കുക. ആന്‍ഡ്രോയിഡ് 13, 14 അപ്‌ഡേറ്റുകള്‍ ഇതില്‍ ലഭിക്കും.

The thinnest smartphone; Moto Edge 30 Price and Feature

Next TV

Related Stories
ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

Nov 25, 2022 08:31 AM

ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

രാജ്യത്തെ എഡ്ടെക് പ്ലാറ്റ്ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോൺ കമ്പനി വ്യക്തമാക്കി....

Read More >>
ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്

Nov 15, 2022 11:51 AM

ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്

ഒരേ മെസെജ് ഫോർവേഡ് ചെയ്ത് മിനക്കെടെണ്ട... പുത്തൻ അപ്ഡേറ്റുമായി വാട്സ് ആപ്പ്...

Read More >>
വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ

Nov 12, 2022 09:32 PM

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ

വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച്...

Read More >>
ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

Nov 4, 2022 07:42 PM

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം...

Read More >>
ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

Oct 31, 2022 11:16 PM

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി

ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക...

Read More >>
സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്

Oct 28, 2022 03:57 PM

സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്

സേവനം തടസപ്പെട്ടതിന്റെ കാരണം; കേന്ദ്ര സര്‍ക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് വാട്ട്സ്ആപ്പ്...

Read More >>
Top Stories