ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കുന്നു ; ഇനി 'ഇൻസ്റ്റാഗ്രാം വീഡിയോ'

ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കുന്നു ; ഇനി 'ഇൻസ്റ്റാഗ്രാം വീഡിയോ'
Oct 6, 2021 04:52 PM | By Vyshnavy Rajan

ജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഇൻസ്റ്റാഗ്രാം ഒന്നിപ്പിക്കുന്നു. 'ഇൻസ്റ്റാഗ്രാം വീഡിയോ' എന്ന പേരിൽ ഒന്നിപ്പിക്കാനാണ് പദ്ധതി. ഇതിനായി ഉപഭോക്താവിന്റെ പ്രൊഫൈലിൽ പുതിയ വീഡിയോ ടാബ് അവതരിപ്പിക്കും. ദൈർഘ്യമുള്ള വീഡിയോകൾക്കായി 2018ൽ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച പ്രത്യേക ആപ്ലിക്കേഷനാണ് ഐജിടിവി.

ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ ന്യൂസ് ഫീഡിലും ഒരു മണിക്കൂറോളം ദൈർഘ്യമുള്ളവ ഐജിടിവിയിലും നൽകുക എന്നതായിരുന്നു കമ്പനിയുടെ പദ്ധതി. ഐജിടിവിയ്ക്ക് വേണ്ടി പ്രത്യേകം ആപ്ലിക്കേഷനും ഉണ്ട്. യൂട്യൂബിനോട് മത്സരിക്കുക എന്നതായിരുന്നു ലക്ഷ്യങ്ങളിലൊന്ന്. 2020 ൽ റീൽസ് കൂടി അവതരിപ്പിച്ചതോടെ ഇൻസ്റ്റാഗ്രാമിൽ ന്യൂസ് ഫീഡ് വീഡിയോ, റീൽസ് വീഡിയോ, ഐജിടിവി വീഡിയോ എന്നിങ്ങനെ മൂന്ന് തരം വീഡിയോ ഫോർമാറ്റുകൾ സൃഷ്ടിക്കപ്പെട്ടു.

ഈ രീതി ഒഴിവാക്കുന്നതിനും ഉള്ളടക്കങ്ങളെ ഒറ്റ പ്ലാറ്റ് ഫോമിലേക്ക് കേന്ദ്രീകരിക്കുന്നതിനുമാണ് പുതിയ നീക്കം. ഇതുവഴി ന്യൂസ് ഫീഡ് വീഡിയോയും ഐജിടിവിയും ഒന്നിപ്പിക്കും. ചെറുവീഡിയോകൾ മുതൽ ദൈർഘ്യമേറിയ വീഡിയോകൾ വരെ ന്യൂസ് ഫീഡിൽ പങ്കുവെക്കാനാവും. അതേസമയം തന്നെ റീൽസ് പ്രത്യേക വിഭാഗമായി തുടരും. ടിക് ടോക്കുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഇൻസ്റ്റാഗ്രാം റീൽസ് സേവനം തുടങ്ങുന്നത്. ഇതിന്റെ വരവോടെ ഫോട്ടോ ഷെയറിങ് ആപ്പ് എന്ന നിലയിൽ നിന്ന് മാറി വീഡിയോ ആപ്പ് ആയി മാറാനുള്ള ശ്രമത്തിലാണ് കമ്പനി.

അതേസമയം ഐജിടിവി ആപ്പിനെ ഇൻസ്റ്റാഗ്രാം ടിവി ആപ്പ് എന്ന് പേര് മാറ്റുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാമിലെ വീഡിയോ ഉള്ളടക്കങ്ങളിൽ നിന്നും പരസ്യ വരുമാനം നേടാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി വീഡിയോ ക്രിയേറ്റർമാർക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്നാണ് പ്രഖ്യാപനം. അവരും വർഷം മുതൽ ഇൻസ്റ്റാഗ്രാമിലെ വീഡിയോ ക്രിയേറ്റർമാർക്ക് പ്രതിഫലം നൽകുമെന്നാണ് ഫെയ്സ്ബുക്കിന്റെ പ്രഖ്യാപനം.

Instagram merges IGTV and newsfeed videos. The plan is to merge under the name 'Instagram Video'.

Next TV

Related Stories
വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

Oct 15, 2021 02:01 PM

വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

ക്ലൗഡ് സ്റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാൽ ചാറ്റുകൾ ആർക്കും കവർന്നെടുക്കാനാവുന്ന സ്ഥിതി ആയിരുന്നു. വാട്സാപ്പിൽ ബാക്ക് അപ്പ് ചെയ്യുന്ന...

Read More >>
ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

Oct 13, 2021 09:24 PM

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ...

Read More >>
ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം  പിന്നാലെ ജി മെയിലും പണിമുടക്കി

Oct 13, 2021 06:22 AM

ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം പിന്നാലെ ജി മെയിലും പണിമുടക്കി

രാജ്യത്ത് വിവിധയിടങ്ങളിൽ ജിമെയിൽ തകരാറിലായതായി...

Read More >>
ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി

Oct 7, 2021 11:46 PM

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ...

Read More >>
സമൂഹമാധ്യമങ്ങളുടെ പണിമുടക്ക് ; സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ

Oct 5, 2021 11:21 AM

സമൂഹമാധ്യമങ്ങളുടെ പണിമുടക്ക് ; സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ

സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ...

Read More >>
വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം

Sep 29, 2021 09:16 AM

വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം

വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടാം...

Read More >>
Top Stories