മലപ്പുറം: (www.truevisionnews.com ) മലപ്പുറം കൊണ്ടോട്ടിയിൽ വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന നെയ്യൻ അബൂബക്കർ സിദ്ധീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് പോക്‌സോ കേസെടുത്തത്.
2023-25 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അന്ന് പ്രധാനാധ്യാപകനായിരുന്ന പ്രതി ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌കൂളിൽ നടന്ന കൗൺസിലിങിലാണ് സംഭവം പുറത്തായത്. കൊണ്ടോട്ടി സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും കൊണ്ടോട്ടി പൊലീസ് വ്യക്തമാക്കി.
.gif)

മറ്റൊരു സംഭവത്തിൽ വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയില്‍ ആഷിക്ക് , ആറാം നമ്പര്‍ ഉന്നതിയിലെ ജയരാജന്‍ എന്നിവരാണ് അറസ്റ്റിലായത്.
13ാം തിയതിയാണ് കേസിനാസ്പമായ സംഭവം. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ഒന്നാം പ്രതിയായ ആഷിക് തട്ടിക്കൊണ്ടുപോയി. ശേഷം രണ്ടാം പ്രതിയായ ജയരാജിന്റെ സ്ഥാപനത്തിലെത്തി മദ്യം നല്‍കി. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. മദ്യം കഴിക്കാന്‍ വിസമ്മതിച്ച കുട്ടിയെ മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്.
സംഭവശേഷം സ്‌കൂളിലെത്തിയ കുട്ടിയില്‍നിന്ന് അധ്യാപകരാണ് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ പോക്‌സോ, ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ ചുമത്തി.
Sexual assault on third grade student; POCSO case filed against retired headmaster
