തൊടുപുഴ : ( www.truevisionnews.com ) വിവാഹിതയായ യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തൊടുപുഴയിലാണ് സംഭവം. മടക്കത്താനം കാപ്പ് സ്വദേശി ഇലവുംതടത്തിൽ വീട്ടിൽ ഷാബിൻ ഹനീഫയെയാണ് (35) തൊടുപുഴ പൊലീസ് ചൊവ്വാഴ്ച രാത്രി പിടികൂടിയത്.
മൂവാറ്റുപുഴ പോസ്റ്റല്‍ ഡിപ്പാർട്ട്മെൻിൽ ജോലി ചെയ്യുന്ന വിവാഹിതയോടാണ് പലവട്ടം ഇയാള്‍ വിവാഹാഭ്യർത്ഥന നടത്തിയത്. യുവതി അവഗണിച്ചതോടെ അശ്ളീല പദപ്രയോഗങ്ങൾ നടത്തുകയായിരുന്നു. നേരത്തയും യുവതിയുടെ ഭർത്താവ് ഷാബിൻ ഹനീഫക്കെതിരെ പരാതി നൽകിയിട്ടുണ്ട്. അന്ന് പൊലീസ് ഇയാൾക്ക് താക്കീത് നൽകി വിട്ടയച്ചതാണ്.
.gif)

അതിന് ശേഷവും നിരന്തരമായ ശല്യം തുടർന്നതോടെയാണ് വീട്ടമ്മ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷാബിൻ ഹനീഫയെ റിമാൻഡ് ചെയ്തു.
35 year old man arrested for proposing marriage to married woman and using obscene language
