സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 31-കാരന് ജീവപര്യന്തം തടവ്

സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 31-കാരന് ജീവപര്യന്തം തടവ്
Jul 17, 2025 12:13 PM | By VIPIN P V

നീലഗിരി: ( www.truevisionnews.com ) തമിഴ്നാട് നീലഗിരിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം തടവ്. ഊട്ടി മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കോടതി വെറുതെവിട്ടു. 2020 ജനുവരിയിൽ ആണ് കേസിനാസ്പദമായ സംഭവം.

സ്കൂളിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പതിനഞ്ചുകാരിയെ പ്രതി മുരളി കാറിലേക്ക് ബലമായി പിടിച്ചുകയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോപാലകൃഷ്ണനെ വീട്ടിൽ ഇറക്കിവിട്ട പ്രതി, പിന്നീട് ഒരു വർക്ഷോപ്പിലേക്ക് കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പിറ്റേന്ന് രാവിലെ സ്കൂളിനടുത്ത് പെൺകുട്ടിയെ ഇറക്കിവിട്ട മുരളി, പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി പീഡന വിവരം അമ്മയോട് പറഞ്ഞു.

തുടർന്ന് അമ്മ പാെലീസിനെ സമീപിക്കുകയായിരുന്നു. അമ്മയുടെ പരാതിയിൽ കേസെടുത്ത കുനൂർ പൊലീസ് പോക്സോ നിയമപ്രകാരം മുരളിയെയും, ഗോപാലകൃഷ്ണനെയും അറസ്റ്റു ചെയ്തു. മുരളിക്കെതിരെ ചുമത്തിയ 4 കുറ്റങ്ങളും തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 15,000 രൂപ പിഴയും ചുമത്തി. ഗോപാലകൃഷ്ണൻ കുറ്റക്കാരൻ അല്ലെന്നും കോടതി ഉത്തരവിട്ടു. പെൺകുട്ടിക്ക് സംസ്ഥാന സക്കാർ 2 ലക്ഷം രൂപ ധനസഹായം നൽകാനും കോടതി നിർദ്ദേശിച്ചു.

31 year-old man gets life sentence for kidnapping and raping 15 year-old girl while waiting for school bus

Next TV

Related Stories
വിവാഹിതയായ യുവതിയോട് വിവാഹാഭ്യർത്ഥനയും അശ്ലീല പദപ്രയോഗവും; 35-കാരന്‍ അറസ്റ്റില്‍

Jul 17, 2025 04:51 PM

വിവാഹിതയായ യുവതിയോട് വിവാഹാഭ്യർത്ഥനയും അശ്ലീല പദപ്രയോഗവും; 35-കാരന്‍ അറസ്റ്റില്‍

വിവാഹിതയായ യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്ത യുവാവ്...

Read More >>
'ഇസ്ലാമായില്ലെങ്കിൽ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണി'; ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്

Jul 17, 2025 03:47 PM

'ഇസ്ലാമായില്ലെങ്കിൽ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണി'; ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്

'ഇസ്ലാമായില്ലെങ്കിൽ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണി'; ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി...

Read More >>
കാമവെറി കുരുന്നിനോട്.... മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

Jul 17, 2025 10:45 AM

കാമവെറി കുരുന്നിനോട്.... മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ...

Read More >>
ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

Jul 16, 2025 11:07 PM

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത് അറസ്റ്റിൽ

ലോൺ ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേർ വളയത്ത്...

Read More >>
ഇൻസ്റ്റഗ്രാം വഴി പരിചയം; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നാല് ആൺകുട്ടികൾ

Jul 16, 2025 10:54 PM

ഇൻസ്റ്റഗ്രാം വഴി പരിചയം; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി നാല് ആൺകുട്ടികൾ

ലക്നൗ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം...

Read More >>
Top Stories

//Truevisionall