കൊണ്ടോട്ടി: ( www.truevisionnews.com ) മലപ്പുറം കൊണ്ടോട്ടിയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. കൊണ്ടോട്ടി നീരാട് മാങ്ങാട്ട് മുഹമ്മദ് ഷാ ആണ് മരിച്ചത്. വീട്ടുവളപ്പിലെ തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് ഇവിടെ പൊട്ടിവീണുകിടന്ന വൈദ്യുതക്കമ്പിയില്‍ നിന്ന് മുഹമ്മദ് ഷായ്ക്ക് ഷോക്കേറ്റത് എന്നാണ് പ്രാഥമികവിവരം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
മുഹമ്മദ് ഷായുടെ അയല്‍വാസിയുടെ വീട്ടിലേക്ക് വലിച്ചിരുന്ന വൈദ്യുതക്കമ്പിയാണ് പൊട്ടിവീണത് എന്നാണ് വിവരം. മുഹമ്മദ് ഷായുടെ പറമ്പിലൂടെയാണ് ഈ ലൈന്‍ വലിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ കമ്പി പൊട്ടിവീണതായി കണ്ടതിനെ തുടര്‍ന്ന് കെഎസ്ഇബിയില്‍ അറിയിപ്പ് നല്‍കിയിരുന്നതായി അയല്‍വാസി പറയുന്നു.
.gif)

അതേസമയം കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് (13) മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് പ്രാഥമിക വിവരം. ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ മിഥുൻ വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Householder dies after being electrocuted by a broken electric wire in Kondotti
