( www.truevisionnews.com ) പലർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് വഴുതനങ്ങ .എന്നാൽ ആരും ഇഷ്ടപെട്ട് പോകുന്ന കിടിലം സ്‌നാക് ഉണ്ടാക്കിയാലോ ?അടുക്കളയിൽ വഴുതനങ്ങ ഉണ്ടോ.. ഒട്ടും വൈകേണ്ട കൊതിയൂറും...ക്രഞ്ചി നാലുമണി പലഹാരം കഴിക്കാം വായോ ...
ചേരുവകൾ
.gif)

വഴുതനങ്ങ - 5 എണ്ണം
ഓയിൽ - അര ലിറ്റർ
ചിക്കൻ മസാല - 1 ടീസ്‌പൂൺ
ഗരം മസാല - 1 ടീസ്‌പൂൺ
മഞ്ഞൾ പൊടി -അര ടീസ്‌പൂൺ
മുളക് പൊടി -1 അര ടീസ്‌പൂൺ
കുരുമുളക് പൊടി -1 അര ടീസ്‌പൂൺ
ഉപ്പ് - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കട്ടികുറച്ച് വഴുതനങ്ങ മുറിച്ച് വെക്കുക. അതിലേക്ക് ആവിശ്യത്തിന് ചിക്കൻ മസാല, ഗരം മസാല,മുളക്പൊടി, മഞ്ഞൾ പൊടി,കുരുമുകൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് നന്നായി പുരട്ടി വെക്കുക. ശേഷം 30 മിനിറ്റോളം മസാല പിടിക്കുവാൻ വേണ്ടി ഫ്രിഡ്ജിൽ സൂക്ഷിക്കുക .
ഒരു പാനിലേക്ക് ആവിശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കാൻ വെക്കുക .അതിലേക് നേരത്തെ തയ്യാറാക്കി വെച്ച വഴുതനങ്ങ മസാല മിക്സ് ശാലോ ഫ്രൈ ചെയ്ത് വറുത്തു കോരുക .ഉഗ്രൻ വഴുതനങ്ങ ഫ്രൈ റെഡി.
വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഹൃദയത്തിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
2. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
വഴുതനങ്ങയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ, ഇതിൽ കലോറിയും കൊഴുപ്പും കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ നല്ലൊരു ഭക്ഷണമാണ്.
3. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
വഴുതനങ്ങയിലെ നാരുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ഇത് ദഹനം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ പ്രമേഹരോഗികൾക്ക് ഇത് വളരെ പ്രയോജനകരമാണ്.
4. ദഹനം മെച്ചപ്പെടുത്തുന്നു
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വഴുതനങ്ങ കഴിക്കുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാനും ദഹനത്തെ സുഗമമാക്കാനും സഹായിക്കുന്നു.
5. കാൻസർ സാധ്യത കുറയ്ക്കുന്നു
വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് കാൻസർ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ചും വൻകുടൽ കാൻസർ തടയുന്നതിൽ ഇതിന് പങ്കുണ്ട്.
Brinjal fry recipe cookery
