നീലച്ചായ...പതിവായി ചായ കുടിക്കുന്നവരാണോ....? നിറക്കൂട്ടുകൾ ചേർത്ത് ഒരു ശംഖുപുഷ്പച്ചായ കുടിച്ചാലോ, അറിയാം ഗുണങ്ങൾ

നീലച്ചായ...പതിവായി ചായ കുടിക്കുന്നവരാണോ....? നിറക്കൂട്ടുകൾ ചേർത്ത് ഒരു ശംഖുപുഷ്പച്ചായ കുടിച്ചാലോ, അറിയാം ഗുണങ്ങൾ
Jul 13, 2025 09:41 AM | By VIPIN P V

( www.truevisionnews.com ) രാവിലെ ഒരു ചായ കുടിച്ചില്ലെങ്കിൽ മലയാളികൾക്ക് അന്നത്തെ ദിവസം പിന്നെ ഒരു ഉഷറിണ്ടാവില്ല. ചായ മനസ്സിനും ആരോഗ്യത്തിനും ഉന്മേഷം നൽകുന്ന ഒന്നാണ്. ഏലക്ക പോലുള്ള ഔഷധങ്ങൾ ഉൾപ്പെടുത്തി ചായ കുടിക്കുന്നവരുണ്ട്. അതുപോലെ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ആയുർവേദ ഔഷധച്ചെടിയാണ് ശംഖുപുഷ്പം.

ശംഖുപുഷ്പം കൊണ്ട് ഉണ്ടാക്കുന്ന ചായ സമ്മർദം അകറ്റാനും ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.

സമ്മർദം അകറ്റുന്നു

സ്ട്രെസ് അകറ്റാൻ ഫലപ്രദമായ ഒന്നാണ് ശംഖുപുഷ്പച്ചായ. സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ ഉൽപാദനം നിയന്ത്രിക്കുകയും സെറാടോണിൻ, ഡോപമിൻ പോലുള്ള ‘ഫീൽ ഗുഡ്’ ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മനസിനെ ശാന്തമാക്കാനും ഉത്കണ്ഠ അകറ്റാനും ഇത് സഹായിക്കുന്നു

ഓർമശക്തിഓർമ്മ ശക്തികുറയുമ്പോൾ ശംഖുപുഷ്പച്ചായ ഒന്ന് കുടിച്ചു നോക്കുന്നത് നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നതാണ് ശംഖുപുഷ്പച്ചായയുടെ ഒരു പ്രധാന ഗുണം. ഓർമക്കുറവ്, മറവി, ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെവരുക ഇവയ്ക്കെല്ലാം പരിഹാരമാണ് ഈ ചായ.

ഉറക്കം

മിക്ക രാത്രികളിലും ഉറക്കം ശെരിയാവാത്തവരായിരിക്കും നമ്മളിൽ പലരും. ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ശംഖുപുഷ്പച്ചായ അതിനു പരിഹാരമേകും. സമ്മർദവും ഉത്കണ്ഠയും അകറ്റി മെച്ചപ്പെട്ട ഉറക്കം ലഭിക്കാൻ ഇത് സഹായിക്കും. വൈകുന്നേരങ്ങളിൽ ശംഖുപുഷ്പച്ചായ കുടിക്കുന്നത് രാത്രി സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കും.

ദഹനം

ദഹനം മെച്ചപ്പെടുത്താൻ ശംഖുപുഷ്പച്ചായ കുടിക്കുന്നത് നല്ലതാണ്. ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല ബ്ലോട്ടിങ്ങ് കുറച്ച് ദഹനം മെച്ചപ്പെടുത്താനും ശംഖുപുഷ്പച്ചായ സഹായിക്കും. ബവൽ മൂവ്മെന്റ് മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു.

നിരോക്സീകാരികൾ

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ശംഖുപുഷ്പച്ചായ. ഇത് ഓക്സീകരണ സമ്മർദത്തിനു കാരണമാകുന്ന ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും തിളക്കവും ആരോഗ്യവും ഉള്ള ചർമത്തിനും ഇത് ഫലപ്രദമാണ്.

ഹൃദയാരോഗ്യം

ശംഖു പുഷ്പച്ചായ പതിവായി കുടിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇവയെല്ലാം ഹൃദയാരോഗ്യം നിലനിർത്താൻ ആവശ്യമാണ്. മനസ്സിനെയും ശരീരത്തെയും ശാന്തമാക്കി, സമ്മർ‍ദം അകറ്റി ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ ശംഖുപുഷ്പച്ചായ സഹായിക്കും.

ഇത്തരത്തിൽ ശംഖുപുഷ്പച്ചായയുടെ ആരോഗ്യ ഗുണങ്ങൾ പലവിധമാണ്. രാവിലെ ശംഖുപുഷ്പച്ചായ കുടിക്കുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെ അകറ്റുകയും ചെയ്യും പ്രതിരോധശക്തി വർധിപ്പിച്ച് ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ശംഖുപുഷ്പം ചായ തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങൾ:

ശംഖുപുഷ്പം - 8-10 എണ്ണം (പുതിയതോ ഉണക്കിയതോ ആകാം)

വെള്ളം - 1 കപ്പ് (ഏകദേശം 200 ml)

തേൻ / ശർക്കര / പഞ്ചസാര - ആവശ്യത്തിന് (മധുരത്തിനായി)

നാരങ്ങാനീര് - 1-2 ടേബിൾസ്പൂൺ (നിറം മാറ്റാനും സ്വാദിനും)

തയ്യാറാക്കുന്ന വിധം:

വെള്ളം തിളപ്പിക്കുക: ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക.

ശംഖുപുഷ്പം ചേർക്കുക: വെള്ളം നന്നായി തിളച്ച ശേഷം, കഴുകി വൃത്തിയാക്കിയ ശംഖുപുഷ്പം ഇതളുകൾ അതിലേക്ക് ഇടുക.

നിറം വരാൻ അനുവദിക്കുക: തീ കുറച്ച് 2-3 മിനിറ്റ് തിളപ്പിക്കുകയോ അല്ലെങ്കിൽ തിളച്ച വെള്ളത്തിൽ പൂക്കൾ ഇട്ട് പാത്രം അടച്ച് 5-10 മിനിറ്റ് വെക്കുകയോ ചെയ്യാം. പൂക്കളിലെ നീല നിറം വെള്ളത്തിലേക്ക് ഇറങ്ങുന്നത് കാണാം.

അരിച്ചെടുക്കുക: വെള്ളം നല്ല നീല നിറമാകുമ്പോൾ, പൂക്കൾ നീക്കം ചെയ്ത് ചായ ഒരു കപ്പിലേക്ക് അരിച്ചെടുക്കുക.

മധുരം ചേർക്കുക: ആവശ്യാനുസരണം തേൻ, ശർക്കര അല്ലെങ്കിൽ പഞ്ചസാര ചേർത്ത് ഇളക്കുക.


reduce stress naturally shankhpushpi tea

Next TV

Related Stories
നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

Jul 13, 2025 01:18 PM

നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന്...

Read More >>
ചെറുപയർ ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്തൂ...; ചെറുതല്ല ഗുണങ്ങൾ

Jul 12, 2025 11:20 PM

ചെറുപയർ ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്തൂ...; ചെറുതല്ല ഗുണങ്ങൾ

ചെറുപയർ ദിവസവും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ...

Read More >>
ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന്  അറിഞ്ഞിരുന്നോളൂ...

Jul 11, 2025 08:40 AM

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് അറിഞ്ഞിരുന്നോളൂ...

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് ...

Read More >>
ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

Jul 10, 2025 10:18 PM

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ...

Read More >>
കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

Jul 10, 2025 07:50 AM

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന്...

Read More >>
Top Stories










//Truevisionall