ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ
Jul 13, 2025 04:08 PM | By Athira V

തൃശ്ശൂ‍ർ: ( www.truevisionnews.com) കെ ജി ശിവാനന്ദനെ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പത്താം തീയതി ഇരിങ്ങാലക്കുടയിൽ കൊടിയുയർന്ന സിപിഐ തൃശ്ശൂ‍ർ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ശിവാനന്ദൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ കൗൺസിൽ അം​ഗീകരിക്കുകയായിരുന്നു.

നിലയിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദൻ. ശിവാനന്ദന് പകരം വി എസ് സുനിൽ കുമാർ, ടി ആർ രമേഷ് കുമാ‍ർ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരു വിഭാ​ഗം നിർദ്ദേശിച്ചിരുന്നു.  നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് നേതൃത്വം ഒഴിവാക്കിയിരുന്നു.

ജില്ലാ സമ്മേളനത്തിൽ മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുകുന്ദനും പാർട്ടിയുമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിപ്രായഭിന്നത നിലനിന്നിരുന്നു. ജില്ലാ കൗൺലിലിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ നാട്ടിക എംഎൽഎ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ ഇറങ്ങിപ്പോയതല്ല അഭിപ്രായം പറഞ്ഞ് പോരുകയായിരുന്നു എന്നായിരുന്നു സി സി മുകുന്ദൻ്റെ പ്രതികരണം. കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ വിഷമമില്ലെന്നും സി സി മുകുന്ദൻ എം എൽ എ വ്യക്തമാക്കി.

തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ നടന്ന ഭാരത് മാതാ മുദ്രാവാക്യത്തിനെതിരെ നേരത്തെ സിപിഐ തൃശ്ശൂ‍ർ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഭാരത് മാതാ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സമ്മേളനത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്.

സംസ്ഥാന നേതൃത്വം കാര്യക്ഷമമല്ലെന്നും മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ദുർബലനായ സെക്രട്ടറിയാണ് ബിനോയ് വിശ്വം എന്നുമായിരുന്നു വിമർശനം. സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർക്കെതിരെയും വിമർശനം ഉയർന്നിരുന്നു.

താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം സജീവമല്ലെന്ന വിമർശനവും പ്രതിനിധികൾ ഉന്നയിച്ചിരുന്നു. തുടർച്ചയായുള്ള അധികാരം പ്രവർത്തകരെ സജീവമല്ലാതാക്കിയെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇരിങ്ങാലക്കുടയിലാണ് സിപിഐയുടെ തൃശ്ശൂർ ജില്ലാ സമ്മേളനം നടക്കുന്നത്. ജൂലൈ 11ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പി കെ ചാത്തൻ മാസ്‌റ്റർ നഗറിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വമാണ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. സമ്മേളനം 13 വരെ തുടരും. 395 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

KG Sivanandan is the CPI Thrissur district secretary Nattika MLA CC Mukundan walked out of the meeting

Next TV

Related Stories
വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

Jul 13, 2025 10:45 PM

വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

വയനാട് പടിഞ്ഞാറത്തറയില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കവേ 19കാരൻ...

Read More >>
ഉച്ച മുതൽ കാണാനില്ല...സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍

Jul 13, 2025 10:22 PM

ഉച്ച മുതൽ കാണാനില്ല...സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍

തിരുവല്ലത്ത് വീട്ടില്‍ നിന്ന് കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

Jul 13, 2025 10:17 PM

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം...

Read More >>
കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

Jul 13, 2025 10:03 PM

കുഞ്ഞൻ വാനരന് പുതു ജീവൻ; ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ

ഷോക്കേറ്റ് നിലത്ത് വീണ കുരങ്ങിനെ സിപിആർ നൽകി രക്ഷകനായി ബീറ്റ് ഫോറസ്റ്റ്...

Read More >>
വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

Jul 13, 2025 09:35 PM

വർഗീയതയ്‌ക്ക്‌ കുടപിടിക്കുന്നു; പത്രപ്രവർത്തക യൂണിയനെതിരെ ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ

കേരള പത്രപ്രവർത്തക യൂണിയനെതിരെ തുറന്ന പ്രതിഷേധവുമായി ദേശാഭിമാനിയിലെ മധ്യമ പ്രവർത്തകർ...

Read More >>
അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

Jul 13, 2025 09:09 PM

അടിയന്തര ഇടപെടൽ വേണം; 'നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നു', പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി...

Read More >>
Top Stories










//Truevisionall