---
title: "നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം"
english_title: "Do you sleep naked at night? Don't hesitate, study says it's good for your health"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302275/do-you-sleep-naked-at-night-dont-hesitate-study-says-its-good-for-your-health"
published_at: "2025-07-13T13:18:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68736506b4c67_feet.jpg"
keywords: []
---

# നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

> **Lead Summary:** ** മ**നുഷ്യന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ഉറക്കം. ദിവസവും ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയു. ഒരു ദിവസം നല്ലപോലെ ഉറങ്ങിയില്ലെങ്കിൽ ആ ദിവസം തന്നെ പോയെന്ന് പറയാം. ഒരാൾക്ക് കുറഞ്ഞത് എട്ട് മണിക്കൂർ വരെയെങ്കിലും ഉറക്കം കിട്ടണം. ഉറക്കം മെച്ചപ്പെടുത്താൻ നഗ്നരായി ഉറങ്ങുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

## Article Content

** മ**നുഷ്യന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ഉറക്കം. ദിവസവും ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയു. ഒരു ദിവസം നല്ലപോലെ ഉറങ്ങിയില്ലെങ്കിൽ ആ ദിവസം തന്നെ പോയെന്ന് പറയാം. ഒരാൾക്ക് കുറഞ്ഞത് എട്ട് മണിക്കൂർ വരെയെങ്കിലും ഉറക്കം കിട്ടണം. ഉറക്കം മെച്ചപ്പെടുത്താൻ നഗ്നരായി ഉറങ്ങുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

രാത്രിയിൽ നഗ്നരായി ഉറങ്ങിയാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. എന്നാൽ അതിനെക്കുറിച്ച് അധികമാർക്കും അറിയില്ല. നഗ്നരായി ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരം കുറേ കൂടി കൂളാവുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. വസ്ത്രങ്ങൾ ധരിക്കാതെ കിടന്നാൽ ആഴത്തിലുള്ള ഉറക്കം ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇത് നല്ല വിശ്രമം സമ്മാനിക്കുന്നതിനൊപ്പം മാനസികവും ശാരീരികവുമായുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും നഗ്നരായി ഉറങ്ങുന്നതാണ് നല്ലത്. കൂടാതെ പങ്കാളിയോടൊപ്പം നഗ്നരായി ഉറങ്ങുന്നത് നിങ്ങളുടെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുമെന്നാണ് 2014ൽ ബ്രിട്ടണിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്.

1000 ദമ്പതിമാരിൽ നടത്തിയ പഠനത്തിൽ നഗ്നരായുള്ള ഉറക്കം പങ്കാളികളിലെ മാനസിക അടുപ്പം വർദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. നഗ്നരായി ഉറങ്ങുന്നത് പ്രത്യുൽപദന ആരോഗ്യം മെച്ചപ്പെടുത്തും. ഇറുകിയ അടിവസ്ത്രങ്ങൾ ധരിച്ച് ഉറങ്ങുന്നത് ബീജത്തിന്റെ എണ്ണം കുറയാൻ കാരണമാവുമെന്നും വിദഗ്ധർ പറയുന്നു.

***ഈ ഗുണങ്ങൾ എല്ലാം എല്ലാവർക്കും അനുഭവപ്പെടുമെന്ന് പറയാൻ കഴിയില്ല. ഓരോ വ്യക്തിയുടെയും ശാരീരിക അവസ്ഥകളും സൗകര്യങ്ങളും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, ഒരു നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ പരീക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302275/do-you-sleep-naked-at-night-dont-hesitate-study-says-its-good-for-your-health)