ദിസ്പുർ: (truevisionnews.com) വിവാഹ മോചനത്തിന് പിന്നാലെ പാലിൽ കുളിച്ച് യുവാവ്. ലോവർ അസമിലെ നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിന് പിന്നാലെ പാലിൽ കുളിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണെന്ന് പറഞ്ഞുക്കൊണ്ടാണ് യുവാവ് പാലിൽ കുളിച്ചത്. അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി തന്നെ അറിയിച്ചു, അതിനാൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ താൻ പാലിൽ കുളിക്കുന്നു. മാനിക് അലി വീഡിയോയിൽ പറയുന്നു.
.gif)

നാലു ബക്കറ്റ് പാലാണ് ഇതിനായി മാനിക് അലി ഉപയോഗിച്ചത്. ദമ്പതികൾ പരസ്പരം സമ്മതത്തോടെ നിയമപരമായി വിവാഹം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് യുവതി രണ്ട് തവണയെങ്കിലും ഒളിച്ചോടിയിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. .
assam man celebrates divorce milk bath
