( www.truevisionnews.com ) ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഭാര്യയുടെ കഴുത്തറുത്ത ഇയാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവിന്‍റെ ജനനേന്ദ്രിയത്തിന് പരുക്കേല്‍പ്പിച്ചു. രാജസ്ഥാനിലെ ജയ്പൂരിലെ മല്‍ഹത് ഗ്രാമത്തിലാണ് സംഭവം. ജരാദ ഗ്രാമത്തിലെ താമസക്കാരനായ മനോജ് കുമാർ മൊഹന്തിയാണ് വേർപിരിഞ്ഞ ഭാര്യയെയും അവളുടെ നിലവിലെ പങ്കാളിയായ പ്രശാന്ത് നാഥിനെയും ആക്രമിച്ചത്.
ഇരുവരുടെയും നില ഗുരുതരമാണ്. ഒരു വര്‍ഷം മുന്‍പാണ് യുവതി ഭര്‍ത്താവുമായി പിരിഞ്ഞ് പ്രശാന്തിനൊപ്പം താമസിക്കാന്‍ തുടങ്ങിയത്. ഭര്‍ത്താവിന്‍റെ വീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് താന്‍ വീടുവിട്ടതെന്നാണ് യുവതി പറയുന്നത്. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും വാക്കാലും ശാരീരികവുമായ പീഡനമുണ്ടായി.
.gif)

ആദ്യ ഭർത്താവിന്‍റെ വീട്ടുകാരാണ് ആക്രമണത്തിന് പിന്നിലെന്നും യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴിയിലുണ്ട്. അമ്മായിയപ്പന്‍റെ നേതൃത്വത്തില്‍ നിരന്തരം ശല്യപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. ഇതിൽ മടുത്താണ് ഞാൻ ഒരു വർഷം മുന്‍പ് ഒളിച്ചോടിയതെന്നും യുവതി പറഞ്ഞു.
പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന മനോജ് കുമാര്‍ പ്രശാന്തിനെയും യുവതിയെയും കനാല്‍ കരയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മനോജിന്‍റെ അളിയനും ഭര്‍ത്താവിന്‍റെ മരുമകനും ചേര്‍ന്ന് ഇരുവരെയും കെട്ടിയിട്ടു. പിന്നീട് കഴുത്തറുക്കുകയും ജനനേന്ദ്രിയം തകര്‍ക്കുകയും ചെയ്ത ശേഷം അറുത്ത ശേഷം കനാലിലേക്ക് തള്ളുകയാണെന്നും പൊലീസ് വ്യക്തമാക്കി.
നാട്ടുകാരാണ് പരിക്കേറ്റ ഇരുവരെയും ആദ്യം കണ്ടത്. നേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ കഴുത്തില്‍ കാര്യമായ മുറിവുണ്ട്. ഒപ്പം അവളുടെ കൂടെയുള്ളയാളുടെ ജനനേന്ദ്രിയം ഗുരുതരമായി വികൃതമാക്കിയതായും ജയ്പൂര്‍ ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുപേരും അബോധാവസ്ഥയിലാണെന്നും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
man slits wifes throat and mutilates lovers genitals in rajasthan
