Jul 31, 2025 10:46 AM

തിരുവനന്തപുരം: ( www.truevisionnews.com ) മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ജൂൺ ജൂലൈ ആണ് മഴക്കാലം ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈസ്കൂളിൽ 9.45 മുതൽ 4.15 വരെയായി തന്നെ ക്ലാസ് സമയം തുടരും. മദ്രസ സമയത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് ഉയർത്തിയ സമസ്ത വഴങ്ങിയിരുന്നു പരാതി ഉന്നയിച്ച സമസ്ത വിഭാഗങ്ങൾക്ക് പുറമെ മറ്റ് വിഭാഗങ്ങളെയും മാനേജ്മെൻറുകളെയും ചർച്ചക്ക് വിളിച്ച സർക്കാറിൻറെ തന്ത്രം ഫലം കാണുകയായിരുന്നു.

സമയത്തിൽ മാറ്റം വരുത്തി അക്കാഡമിക് കലണ്ട‌ർ അൻുസരിച്ച് ക്ലാസ് തുടങ്ങിയത് മന്ത്രി അവരെ ബോധ്യപ്പെടുത്തി. സമയമാറ്റം ഹൈക്കോടതിയെ അറിയിച്ചതിനാൽ പിന്നോട്ട് പോകാനുള്ള പ്രയാസവും അറിയിച്ചു.

minister v sivankutty ready for talks to change summer holidays

Next TV

Top Stories










News from Regional Network





//Truevisionall