കോഴിക്കോട്: ( www.truevisionnews.com) വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടത്തിനായി അൽപ സമയത്തിനകം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. മേമുണ്ട ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥി . ആദിഷ് കൃഷ്ണ (17) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ചാനിയം കടവ് പുഴയിൽ കണ്ടെത്തിയത്.
28-ാം തീയതി മുതലാണ് ആദിഷ് കൃഷ്ണനെ കാണാതായത് . രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയം വീട്ടിൽ നിന്നും പോയതായായിരുന്നു വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
.gif)

രക്ഷിതാക്കളുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തിയത് . തോണിയിലാക്കി രയരോത്ത് പരദേവത ക്ഷേത്രത്തിന് സമീപത്തുള്ള പുഴയോരത്ത് എത്തിച്ച മൃതദേഹം വടകര പോലീസ് എത്തി വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഇന്ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചു.
അച്ഛൻ: സുരേന്ദ്രൻ
അമ്മ: പ്രജില
Inquest proceedings of student found in Vadakara Chaniyam Kadavu river have been completed body will be sent for postmortem
