---
title: "നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്"
english_title: "Forced sexual harassment obscene language and beating Case filed against husband on wife's complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305576/forced-sexual-harassment-obscene-language-and-beating-case-filed-against-husband-on-wifes-complaint"
published_at: "2025-07-31T07:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ac78b42325_u.jpg"
keywords: []
---

# നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്

> **Lead Summary:** **കാസർഗോഡ് : ( **[www.truevisionnews.com]** ) ** ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും, കടുത്ത മാനസിക പീഡനവും-ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു.

## Article Content

**കാസർഗോഡ് : ( **[www.truevisionnews.com]** ) ** ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും, കടുത്ത മാനസിക പീഡനവും-ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു.

കള്ളാര്‍ കൊട്ടോടി നാണം കൂടലിലെ കൂറ്റനാല്‍ വീട്ടില്‍ കെ.കെ.ജോര്‍ജിന്റ മകന്‍ സണ്ണി കെ.ജോര്‍ജിന്റ (44) പേരിലാണ് കേസ്. ഭാര്യ ജിബി ഫിലിപ്പാണ് ക്രൂരമായ പീഡനത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

2011 ഫെബ്രുവരി 3 ന് വിവാഹിതരായ ഇരുവരും ഭര്‍ത്താവിന്‌റെ വീട്ടില്‍ താമസിച്ചുവരവെ 2019 ഒക്ടോബര്‍ 19 മുതല്‍ 2025 ജൂലായ് 28 വരെയുള്ള കാലത്താണ് പീഡനം നടന്നതെന്നാണ് പരാതി. ഭാരതീയ ന്യായസംഹിതയിലെ 85, 296 വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാകുറ്റമാണ് ഭര്‍ത്താവിനെതിരെ ചുമത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305576/forced-sexual-harassment-obscene-language-and-beating-case-filed-against-husband-on-wifes-complaint)