തിരുവനന്തപുരം: ( www.truevisionnews.com ) ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ അരുൺ കുമാർ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
.gif)

നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് അച്യുതാനന്ദന്റെ ചികിത്സ. കഴിഞ്ഞദിവസം ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നില്ല. ഇന്ന് വിശദമായ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും.
Former Chief Minister VS Achuthanandan health condition remains unchanged
