മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; കാണാതായ വീട്ടമ്മയുടെ മൃതദേഹം ദുരൂഹ‌സാഹചര്യത്തിൽ കായലിൽ, അന്വേഷണമാരംഭിച്ച് പൊലീസ്

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; കാണാതായ വീട്ടമ്മയുടെ മൃതദേഹം ദുരൂഹ‌സാഹചര്യത്തിൽ കായലിൽ, അന്വേഷണമാരംഭിച്ച് പൊലീസ്
Jul 31, 2025 12:21 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം ജില്ലയിലെ വർക്കല കാപ്പിൽ കായലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടി മത്സ്യബന്ധനത്തിന് പോകുന്നവരാണ് യുവതിയുടെ മൃതദേഹം കായലിൽ കണ്ടെത്തിയത്. ഇടവ കാട്ടുവിള സ്വദേശിയായ രമ്യ നിവാസിൽ  ലാലി(46)യാണ് മരണപ്പെട്ടത്.

വിവരമറിഞ്ഞ് എത്തിയ അയിരൂർ പോലീസും വർക്കല ഫയർഫോഴ്സും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. ബോഡിക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. യുവതിയുടെ വീടിന് സമീപത്തുള്ള കായലിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് ബോഡി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ ഇന്നുതന്നെ നടക്കുമെന്നും അയിരൂർ പോലീസ് അറിയിച്ചു. രണ്ടുദിവസം മുമ്പ് യുവതിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് മകൻ അയിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. ദുരൂഹ സാഹചര്യത്തിലാണ് യുവതിയെ മരിച്ച നിലയിൽ കായലിൽ കണ്ടെത്തിയെങ്കിലും പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ലാലിയുടെ ഭർത്താവ് നേരത്തെ മരിച്ചു. രമ്യ, രേഷ്മ, രഞ്ജിത് എന്നിവരാണ് മക്കൾ.

മറ്റൊരു സംഭവത്തിൽ വടകരയിൽ കാണാതായ മേമുണ്ട ഹയർ സെക്കന്ററി ഹ്യൂമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ചാനിയം കടവ് പുഴയിലാണ് മൃതദേഹം കണ്ടത്. ആദിഷ് കൃഷ്ണ (17) നെയാണ് 28-ാം തീയതി മുതൽ കാണാതായത് .കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയം വീട്ടിൽ നിന്നും പോയതായായിരുന്നു വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

രക്ഷിതാക്കളുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തിയത് . അൽപ സമയം മുൻപ് മൃതദേഹം തോണിയിലാക്കി രയരോത്ത് പരദേവത ക്ഷേത്രത്തിന് സമീപത്തുള്ള പുഴയോരത്ത് എത്തിച്ചിട്ടുണ്ട്. വടകര പോലീസ് എത്തിയ ശേഷം മൃതദേഹം വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലേക്ക് മറ്റും. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഇന്ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചു.

deadbody of woman found varkkala lake

Next TV

Related Stories
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

Aug 1, 2025 07:36 AM

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശ്ശൂർ മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി...

Read More >>
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

Aug 1, 2025 06:58 AM

ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ...

Read More >>
തൊട്ടിൽപ്പാലം ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം; അനിശ്ചിതകാല ബസ് സമരം തലശ്ശേരി മേഖലയിലെ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച് തൊഴിലാളികൾ

Jul 31, 2025 11:36 PM

തൊട്ടിൽപ്പാലം ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം; അനിശ്ചിതകാല ബസ് സമരം തലശ്ശേരി മേഖലയിലെ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച് തൊഴിലാളികൾ

തൊട്ടിൽപ്പാലം ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ അനിശ്ചിതകാല ബസ് സമരം തലശ്ശേരി മേഖലയിലെ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച്...

Read More >>
സർക്കാരെന്നാ സുമ്മാവാ; ഇത്തവണ ഓണാഘോഷം പൊടി പൊടിക്കും, ഘോഷയാത്രയടക്കം എല്ലാം പ്രത്യേക തീമിലെന്ന് ടൂറിസം മന്ത്രി

Jul 31, 2025 11:06 PM

സർക്കാരെന്നാ സുമ്മാവാ; ഇത്തവണ ഓണാഘോഷം പൊടി പൊടിക്കും, ഘോഷയാത്രയടക്കം എല്ലാം പ്രത്യേക തീമിലെന്ന് ടൂറിസം മന്ത്രി

ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളാടെ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
 കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന് സസ്പെൻഷൻ

Jul 31, 2025 10:27 PM

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന് സസ്പെൻഷൻ

തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെയുള്ള മോഷണത്തിൽ ജീവനക്കാരന്...

Read More >>
Top Stories

//Truevisionall