കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം; നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം; നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിൽ
Jun 25, 2025 06:45 PM | By Susmitha Surendran

പേരാമ്പ്ര:(കോഴിക്കോട് ) (truevisionnews.com)  പേരാമ്പ്ര മസാജ് സെൻ്ററിൽ പൊലീസ് റെയ്ഡ്, എട്ട് പേർ അറസ്റ്റിൽ . നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത് . പേരാമ്പ്ര ബീവറേജിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിൻ്റെതാണ് സ്ഥാപനം. ഒരു വർഷത്തിലധികമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നു. മറ്റു ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു ഇയാളുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു .

ചെമ്പനോട സ്വദേശി ആൻ്റോ മാനേജറായ ഈ സ്ഥാപനത്തിൽ ദിവസേന നിരവധി ആളുകളാണ് വന്നു കൊണ്ടിരുന്നത്. ആയിരം രൂപയിൽ തുടങ്ങി മസാജിൻ്റെ രീതി മാറ്റത്തിനനുസരിച്ച് വിവിധ റേറ്റുകൾ വാങ്ങിയാണ് നടത്തിപ്പ്. നേരത്തേ ഈ സ്ഥാപനത്തിനെതിരെ പരാതിയുണ്ടായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജുവിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര ഡി വൈ എസ്‌ പി എൻ സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.

ജനങ്ങളുടെ വൻ പ്രതിഷേധത്തിനിടെ കൊയിലാണ്ടി ആംഡ് റിസർവ്വിൽ നിന്നടക്കം കൂടുതൽ പൊലീസ് എത്തി ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ സ്ഥലത്തു നിന്നും വൈദ്യ പരിശോധനയ്ക്ക് കൊണ്ടു് പോയത്. ഇൻസ്പെക്ടർ ഷിജു ഇ കെ യുടെ നേതൃത്വത്തിൽ എസ് ഐ മനോജ് രാമത്ത്, എ എസ് ഐമാരായ അനൂപ് ,സദാനന്ദൻ, സുധാരത്നം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, ഷാഫി എൻ എം, സി പി ഒ മാരായ സിഞ്ചുദാസ് ,ജയേഷ് കെ കെ രജിലേഷ്, സുജില തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

Prostitution guise Ayurvedic massage center Perambra Kozhikode Eight people custody

Next TV

Related Stories
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് .... നാളത്തെ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല

Jun 25, 2025 11:09 PM

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് .... നാളത്തെ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല

നാളത്തെ മഴ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക്...

Read More >>
തിരുവനന്തപുരം ജില്ലയിൽ നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Jun 25, 2025 10:37 PM

തിരുവനന്തപുരം ജില്ലയിൽ നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

നാളെ തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്...

Read More >>
 അവധിയോട് അവധി ....; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 25, 2025 10:23 PM

അവധിയോട് അവധി ....; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അങ്ങനങ്ങ് പോകാന്നു കരുതിയോ...;  വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി പിടിയില്‍

Jun 25, 2025 09:54 PM

അങ്ങനങ്ങ് പോകാന്നു കരുതിയോ...; വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി പിടിയില്‍

വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി...

Read More >>
കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ് അപകടം

Jun 25, 2025 09:48 PM

കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ് അപകടം

കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ്...

Read More >>
Top Stories