പേരാമ്പ്ര: (truevisionnews.com)യാത്രക്കിടയിൽ കടിയങ്ങാട് മരംമുറിഞ്ഞ് വീണ് ടിപ്പർ ലോറി തകർന്നു. ഡ്രൈവർ അപകടം കൂടാതെ രക്ഷപ്പെട്ടു. സംസ്ഥാന പാതയിൽ കടിയങ്ങാട് എൽപി സ്കൂൾ റോഡിൽ വ്യാഴാഴ്ച്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം. റോഡരികിലെ പറമ്പിലെ മുരിങ്ങാമരമാണ് റോഡിലേക്ക് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് വീണത്. ലോറിയുടെ ഇടത് ഭാഗം ക്യാമ്പിന് തകർന്നിട്ടുണ്ട്.
ആവള സ്വദേശി അജിത്തിൻ്റെ താണ് ലോറി. കടിയങ്ങാട് ഏരംത്തോട്ടത്തിൽ പ്രമോദ് ആയിരുന്നു ലോറി ഓടിച്ചത്. വൈദ്യുതി വിതരണ കേബിളും പൊട്ടി വീണിട്ടുണ്ട്. കെ.എസ്ഇബി ഉദ്യോഗസ്ഥർ എത്തി അപകടാവസ്ഥ ഒഴിവാക്കി.
Tipper lorry damaged tree fell Kadiyangad Kozhikode
