തിരുവനന്തപുരം: ( www.truevisionnews.com ) ശശി തരൂരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. "പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി കളയുകയേ നിവൃത്തിയുള്ളു" എന്ന് മലയാളത്തിൽ ഉള്ള ചൊല്ല് ഓർമ്മ വരുന്നു -എന്ന് കെ.സി. ജോസഫ് എക്സിൽ കുറിച്ചു.
https://x.com/kcjoseph99/status/1943499864043626629
അടിയന്തരാവസ്ഥയെക്കുറിച്ചുള്ള തരൂരിന്‍റെ ലേഖനത്തെച്ചൊല്ലി കോൺഗ്രസ് - ബി.ജെ.പി വാക്പോര് എന്ന പത്രവാർത്ത ഷെയർ ചെയ്താണ് കെ.സി. ജോസഫിന്‍റെ വിമർശനം. തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് എം.പി മാണിക്കം ടാഗോർ തരൂരിനെതിരെ പ്രതികരിച്ചതും ഉൾപ്പെട്ടതാണ് കെ.സി. ജോസഫ് ഷെയർ ചെയ്ത പത്രവാർത്ത. ബി.ജെ.പി ഉപയോഗിക്കുന്ന വാദങ്ങൾ നമ്മുടെ ഒരു സഹപ്രവർത്തകൻ ആവർത്തിക്കുമ്പോൾ പക്ഷി തത്തയായി മാറുമെന്നാണ് തരൂരിന്റെ പേര് പരാമർശിക്കാതെയുള്ള മാണിക്കം ടാഗോറിന്‍റെ വിമർശനം.
.gif)

അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകള്‍ വിവരിച്ചാണ് കോൺഗ്രസ് എം.പി തരൂർ ലേഖനമെഴുതിയത്. അടിയന്തരാവസ്ഥയുടെ അര നൂറ്റാണ്ട് എന്ന പേരിൽ ബി.ജെ.പി വ്യാപക പ്രചരണം നടത്തവെയാണ് ഗാന്ധി കുടുംബത്തെ രൂക്ഷമായി വിമർശിച്ച്, അടിയന്തരാവസ്ഥയിൽനിന്ന് പാഠം ഉൾകൊള്ളണമെന്നാവശ്യപ്പെട്ട് തരൂരിന്‍റെ ലേഖനം വന്നത്. ഇത് നേതാക്കൾക്കിടയിൽ വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. തരൂരിന്‍റെ പുതിയ വിമർശനം അവഗണിക്കാനും തൽക്കാലം മൗനം പാലിക്കാനുമാണ് എ.ഐ.സി.സി. തിരുമാനം.
Congress leader KC Joseph criticizes Shashi Tharoor
