കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ
Jul 11, 2025 11:11 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിൽപനയ്ക്കായി കൊണ്ടുവന്ന 65 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കൽപത്തൂർ സ്വദേശി വടക്കുമ്പാട്ടു ചാലിൽ അബ്ദുള്ളയുടെ മകൻ സിനാനാണ് (37) പിടിയിലായത്. ഇയാൾ കഞ്ചാവ് പേക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിനു പിന്നാലെ നടത്തിയ നീരീക്ഷണത്തിനിടെ ലഭിച്ച ഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം മഞ്ഞക്കുളത്ത് പോലീസ് പട്രോളിംഗിനിടെ ഇയാളെ പിടികൂടുകയായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജുവിൻ്റെ കീഴിലെ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര ഡി വൈ എസ്‌ പി എൻ സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും മേപ്പയ്യൂർ എസ് ഐ ഗിരീഷ് കുമാർ. പി യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് . പ്രതിക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

അതിനിടെ എറണാകുളത്ത് നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ കോഴിക്കോട് സ്വദേശിയായ യൂട്യൂബർ റിൻസിയുടെ ലഹരി കച്ചവടത്തിന്റെ വിവരങ്ങൾ പുറത്തു വന്നു. ലക്ഷങ്ങളുടെ കച്ചവടമാണ് സുഹൃത്തും റിൻസിയും ചേർന്ന് നടത്തിയിട്ടുള്ളത്. പഭോക്താക്കളുമായുള്ള ഇടപാടുകള്‍ വാട്‌സാപ്പിലൂടെ.

കച്ചവടത്തിനായി 750 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. നടന്നത് ലക്ഷങ്ങളുടെ ലഹരിക്കച്ചവടം. സിനിമാ മേഖലയിലുള്ളവര്‍ക്കും ലഹരിയെത്തിച്ചെന്ന് കണ്ടെത്തല്‍. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് റിന്‍സി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പ് ഉള്‍പ്പടെയാണ് പുറത്തുവന്നത്. ഉപഭോക്താക്കള്‍ക്ക് മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ അയച്ചുകൊടുത്തുവെന്ന് കണ്ടെത്തി.

വയനാട്ടില്‍ നിന്ന് പിടിയിലായ സംഘമാണ് റിന്‍സിയെ കുറിച്ചുള്ള വിവരം നല്‍കിയത്. ലഹരി വാങ്ങാന്‍ പണം മുടക്കിയിരുന്നത് റിന്‍സിയാണ്. കച്ചവടം നടത്തി പണവും ലാഭവും വാങ്ങിയിരുന്നത് റിന്‍സിയുടെ കൂടെ പിടിയിലായ യാസര്‍ അറാഫത്ത്. ലഹരി വാങ്ങി കൊണ്ടുവന്നിരുന്നത് ബാംഗ്ലൂരില്‍ നിന്നെന്ന വിവരവും ലഭിച്ചു.

ഡിജെ പാര്‍ട്ടികളില്‍ ആണ് പ്രധാനമായും മയക്കുമരുന്ന് എത്തിച്ചിരുന്നത്. റിന്‍സിയുടെ മൊഴിയില്‍ നിന്ന് ലഭിച്ച പേരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. റിന്‍സി മുംതാസിന്റെ ഫ്ളാറ്റില്‍നിന്ന് 22 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. റിന്‍സിയുടെ സുഹൃത്തായ യാസര്‍ അറഫാത്തിനെ പിന്തുടര്‍ന്നാണ് പൊലീസ് സംഘം ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.

youth from Perambra was arrested with ganja brought for sale in Meppayur Kozhikode

Next TV

Related Stories
 ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം' - മന്ത്രി പി. പ്രസാദ്

Aug 2, 2025 03:14 PM

ഓണത്തിനാവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്, തേങ്ങയ്ക്ക് വില കൂടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം' - മന്ത്രി പി. പ്രസാദ്

ഓണക്കാലത്ത് ആവശ്യമായ പച്ചക്കറികളുടെ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്...

Read More >>
ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Aug 2, 2025 02:17 PM

ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് പശുക്കടവിലെ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്,...

Read More >>
കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

Aug 2, 2025 02:04 PM

കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ സംഭവത്തിൽ രണ്ടു പേർ...

Read More >>
'ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു' - വി.ഡി സതീശൻ

Aug 2, 2025 01:53 PM

'ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു' - വി.ഡി സതീശൻ

കന്യാസ്ത്രീകൾക്ക് ജാമ്യം കൊടുക്കരുത് എന്ന നിലപാടാണ് ചത്തീസ്ഗഢ് സർക്കാർ ഇന്നും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...

Read More >>
ചിക്കനിൽ മുഴുവൻ പുഴു....! കോഴിക്കോട് ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി

Aug 2, 2025 01:39 PM

ചിക്കനിൽ മുഴുവൻ പുഴു....! കോഴിക്കോട് ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി

കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലില്‍നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയെന്ന്‌ പരാതി....

Read More >>
സിംഗിൾ ടൂ മിംഗിൾ; കണ്ണൂരിൽ ജാതിയും മതവും നോക്കാതെ എല്ലാവർക്കും കല്യാണം കഴിക്കാൻ 'പയ്യാവൂർ മാംഗല്യം' പദ്ധതി

Aug 2, 2025 01:16 PM

സിംഗിൾ ടൂ മിംഗിൾ; കണ്ണൂരിൽ ജാതിയും മതവും നോക്കാതെ എല്ലാവർക്കും കല്യാണം കഴിക്കാൻ 'പയ്യാവൂർ മാംഗല്യം' പദ്ധതി

ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാർക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കി പയ്യാവൂർ...

Read More >>
Top Stories

Entertainment News

//Truevisionall