---
title: "പാലക്കാട് ഐടിഐ വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്"
english_title: "ITI student reported missing Police begin investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300195/iti-student-reported-missing-police-begin-investigation"
published_at: "2025-07-03T10:29:00+05:30"
category: "Palakkad"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68660e6e0febd_jkvhj.jpg"
keywords: []
---

# പാലക്കാട് ഐടിഐ വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

> **Lead Summary:** **പാലക്കാട്: [** പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുൻപാണ് സംഭവം. പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്. രേഖകൾ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗർ ഹാളിൽ ക്യാമ്പ് നടന്നിരുന്നു. ചില രേഖകൾ എടുക്കാൻ 3 കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോയതാണ് അശ്വിൻ. തുടർന്ന് തിരികെ വന്നില്ല. കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പറമ്പിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**പാലക്കാട്: [** പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുൻപാണ് സംഭവം. പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്. രേഖകൾ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗർ ഹാളിൽ ക്യാമ്പ് നടന്നിരുന്നു. ചില രേഖകൾ എടുക്കാൻ 3 കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോയതാണ് അശ്വിൻ. തുടർന്ന് തിരികെ വന്നില്ല. കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പറമ്പിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300195/iti-student-reported-missing-police-begin-investigation)