പാലക്കാട്: ( www.truevisionnews.com) പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കിൽപെട്ട 14 കാരി മരിച്ചു. കടമ്പഴിപ്പുറം അമൃതാലയത്തിൽ സന്തോഷ് കുമാറിന്റെ മകൾ ശിവാനിയാണ് മരിച്ചത്. കടമ്പഴിപ്പുറം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശിവാനി. കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു കുട്ടി.
ഇന്ന് വൈകീട്ട് 5.30 ഓടെ ശ്രീകണ്ഠേശ്വരം മണ്ടഴിക്കടവിലായിരുന്നു അപകടം നടന്നത്. നാല് പേരടങ്ങുന്ന കുടുംബം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു. കാൽവഴുതിയ ശിവാനി വെള്ളത്തിൽ അകപ്പെട്ടു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടെ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കുട്ടിയെ ജീവനോടെ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
.gif)

fourteen year old girl drowns after going to bathe in river with family
