'പുറത്ത് അസാധാരണമായ വെളിച്ചം'; കോഴിക്കോട് പേരാമ്പ്രയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു

'പുറത്ത് അസാധാരണമായ വെളിച്ചം'; കോഴിക്കോട് പേരാമ്പ്രയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു
Jun 15, 2025 01:30 PM | By VIPIN P V

പേരാമ്പ്ര: (www.truevisionnews.com) പേരാമ്പ്രയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വെള്ളിയോടന്‍കണ്ടി വി.പി. സനിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന സ്‌കൂട്ടറാണ് കത്തി നശിച്ചത്. ഏകദേശം മൂന്ന് മാസം മുന്‍പ് വാങ്ങിയ യമഹ കമ്പനിയുടെ ഇരുചക്രവാഹനമാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തീ പിടിച്ച് കത്തിനശിച്ചത്.

പുറത്ത് അസാധാരണമായ വെളിച്ചം കണ്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ സ്‌കൂട്ടര്‍ ആളിക്കത്തുന്നതാണ് കണ്ടത്. ഉടന്‍ പരിസരവാസികളെ വിവരം അറിയിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത ചൂട് കാരണം തീ അണയ്ക്കാന്‍ സാധിച്ചില്ല. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.

ഉടന്‍ പേരാമ്പ്ര പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വാഹനത്തോടൊപ്പം വീടിന്റെ മുന്‍ഭാഗത്തെ വൈദ്യുത വയറിങ്ങ്, ടൈലുകള്‍, താല്‍ക്കാലികമായി ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഷെഡ് എന്നിവയും ഷെഡിന്റെ അകത്ത് ഉണക്കാനിട്ട് വസ്ത്രങ്ങളും കത്തി നശിച്ചു.

ദൈനംദിനം കൂലിത്തൊഴിലായി ജോലി ചെയ്യുന്ന സനിലിന് ഈ അപകടം വലിയ സാമ്പത്തിക നാശമാണ് വരുത്തിയത്. സംഭവം സംശയാസ്പദമാണെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി ബന്ധപ്പെട്ടവരെ പിടികൂടണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Scooter parked backyard Perambra Kozhikode burns down

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

GCC News

//Truevisionall