നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികളെ പന്നി ആക്രമിച്ചു; സ്ത്രീക്ക് തലയ്ക്ക് പരിക്ക്

നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികളെ പന്നി ആക്രമിച്ചു; സ്ത്രീക്ക് തലയ്ക്ക് പരിക്ക്
Jun 11, 2025 11:22 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കാട്ടുപന്നികൾ ക്ഷുദ്ര ജീവിയല്ലെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി പറയുമ്പൊഴും കാട്ടുപന്നികളുടെ അക്രമം തുടർക്കഥയാകുന്നു. നാദാപുരം ചെക്യാട് പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് നേരെ കാടിറങ്ങി വന്ന പന്നിയുടെ അക്രമം. ഒരു സ്ത്രീക്ക് പരിക്ക് . ചെക്യാട് കുറുവന്തേരി മേഖലയിൽ ജോലി ചെയ്യുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം.

കല്ലമ്മൽ ചാത്തുവിൻ്റെ ഭാര്യ ദേവി (65) നാണ് പരിക്കേറ്റത്. ഇവരെ വളയം ഗവ. ഫാമിലി ഹെൽത്ത് സെൻ്ററിൽ എത്തിച്ച് ചികിത്സ നൽകി. അടുത്തിടെ കുമ്മൽ ചെക്കായി എന്ന തൊഴിലാളിക്ക് നേരെയും കാട്ടുപന്നിയുടെ അക്രമം ഉണ്ടായിരുന്നു.

നാട്ടിലിറങ്ങുന്ന പന്നികളെ വെടിവെച്ച് കൊല്ലാൻ ഗ്രാമപപഞ്ചായത്ത് പ്രസിഡൻ്റിന് അധികാരം നൽകിയിട്ടുണ്ട്. എന്നാൽ ചെക്യാട് പഞ്ചായത്തിൽ പലയിടത്തും ഇത്തരം പന്നി വേട്ട നടത്തിയിട്ടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഇടതുപക്ഷം പ്രതിനിധീകരിക്കുന്ന വാർഡുകളിൽ പന്നികളെ പിടി കൂടിയിട്ടില്ലെന്നും ഇത് രാഷ്ട്രീയ വിവേചനമാണെന്നും ഡിവൈഎഫ്ഐ കുറുവന്തേരി മേഖല കമ്മറ്റി ആരോപിച്ചു. ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പല പ്രദേശത്തും പന്നികൾ കൂട്ടത്തോടെ ഇറങ്ങി നാട്ടുകാരെ അക്രമിക്കുന്നത് പതിവായിട്ടുണ്ട്.

Pig attacks job secured workers woman suffers head injury nadapuram

Next TV

Related Stories
'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

Jul 11, 2025 02:45 PM

'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

പാലക്കാട് ചുണ്ണാമ്പുതറയിലെ ശാന്തിനികേതനം വൃദ്ധസദനത്തിലെ പൊന്നിൻ തിളക്കമുള്ള സൗഹൃദത്തിന്‍റെ...

Read More >>
ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

Jul 11, 2025 01:52 PM

ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ...

Read More >>
തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 01:14 PM

തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ കമ്പി തലയിൽ വീണു; രണ്ട് യാത്രക്കാർക്ക് ഗുരുതര...

Read More >>
'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

Jul 11, 2025 12:53 PM

'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി മരണം നേഹയുടേത് ആത്മഹത്യയെന്ന്...

Read More >>
Top Stories

GCC News

//Truevisionall