തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്
Jul 11, 2025 01:14 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്. നീരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗ പ്പള്ളി കടപ്പയിൽ എൽവിഎച്ച്എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരിക്ക്.

വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ചെന്നൈ മെയിലിൽ വന്ന് റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാർ. അതിനിടയിൽ നാല് നില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി താഴേക്ക് വീഴുകയായിരുന്നു. സുധീഷിനെയും ആശാലതയെയും ഉടനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാലുനില പാര്‍ക്കിങ് കെട്ടിടത്തിന് മുകളില്‍നിന്ന് കമ്പി തലയിലേക്ക് വീണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂന്നാംനിലയില്‍നിന്ന് രണ്ട് കമ്പികളാണ് താഴേക്ക് പതിച്ചത്. രണ്ടുപേരുടെയും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ത്രീയുടെ തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്നും അവര്‍ വ്യക്തമാക്കി.

കെട്ടിടനിര്‍മാണത്തിനിടെ ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കമ്പി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്. തൊഴിലാളികളുടെ കൈയില്‍നിന്ന് കമ്പി തെന്നി വീണതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നു.

Two passengers seriously injured after iron wire falls on head during construction work at railway station in Kollam

Next TV

Related Stories
തൊട്ടിൽപ്പാലം ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം; അനിശ്ചിതകാല ബസ് സമരം തലശ്ശേരി മേഖലയിലെ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച് തൊഴിലാളികൾ

Jul 31, 2025 11:36 PM

തൊട്ടിൽപ്പാലം ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം; അനിശ്ചിതകാല ബസ് സമരം തലശ്ശേരി മേഖലയിലെ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച് തൊഴിലാളികൾ

തൊട്ടിൽപ്പാലം ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ അനിശ്ചിതകാല ബസ് സമരം തലശ്ശേരി മേഖലയിലെ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച്...

Read More >>
സർക്കാരെന്നാ സുമ്മാവാ; ഇത്തവണ ഓണാഘോഷം പൊടി പൊടിക്കും, ഘോഷയാത്രയടക്കം എല്ലാം പ്രത്യേക തീമിലെന്ന് ടൂറിസം മന്ത്രി

Jul 31, 2025 11:06 PM

സർക്കാരെന്നാ സുമ്മാവാ; ഇത്തവണ ഓണാഘോഷം പൊടി പൊടിക്കും, ഘോഷയാത്രയടക്കം എല്ലാം പ്രത്യേക തീമിലെന്ന് ടൂറിസം മന്ത്രി

ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളാടെ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
 കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന് സസ്പെൻഷൻ

Jul 31, 2025 10:27 PM

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന് സസ്പെൻഷൻ

തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെയുള്ള മോഷണത്തിൽ ജീവനക്കാരന്...

Read More >>
'മലയാളികള്‍ എവിടെ പ്രശ്‌നത്തില്‍പ്പെട്ടാലും സഹായിക്കാന്‍ ഞങ്ങള്‍ ഇറങ്ങും'; 'കന്യാസ്ത്രീകളെ മോചിപ്പിക്കാൻ അമിത് ഷാ സഹായിക്കും - രാജീവ് ചന്ദ്രശേഖർ

Jul 31, 2025 10:17 PM

'മലയാളികള്‍ എവിടെ പ്രശ്‌നത്തില്‍പ്പെട്ടാലും സഹായിക്കാന്‍ ഞങ്ങള്‍ ഇറങ്ങും'; 'കന്യാസ്ത്രീകളെ മോചിപ്പിക്കാൻ അമിത് ഷാ സഹായിക്കും - രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ നിരപരാധികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്...

Read More >>
നേരിന്റെ നിറഞ്ഞ മനസ്; കളഞ്ഞുകിട്ടിയ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ നൽകി കടയുടമ

Jul 31, 2025 10:11 PM

നേരിന്റെ നിറഞ്ഞ മനസ്; കളഞ്ഞുകിട്ടിയ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ നൽകി കടയുടമ

മാടക്കട ഉടമയുടെ സത്യസന്ധതയിൽ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ...

Read More >>
നൊമ്പരക്കടലായി നാട്; ആദിഷ് കൃഷ്ണയ്ക്ക് വിട നൽകി ഉറ്റവരും സുഹൃത്തുക്കളും, മൃതദേഹം സംസ്കരിച്ചു

Jul 31, 2025 09:41 PM

നൊമ്പരക്കടലായി നാട്; ആദിഷ് കൃഷ്ണയ്ക്ക് വിട നൽകി ഉറ്റവരും സുഹൃത്തുക്കളും, മൃതദേഹം സംസ്കരിച്ചു

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ ആദിഷ് കൃഷ്ണയുടെ മൃതദേഹം...

Read More >>
Top Stories

News from Regional Network

//Truevisionall