വാൻ ഹായി തീപിടിത്തം; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി; കടൽവെള്ളത്തിന്റെ സാംപിളുകൾ പരിശോധിച്ചു തുടങ്ങി

വാൻ ഹായി തീപിടിത്തം;  കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി; കടൽവെള്ളത്തിന്റെ സാംപിളുകൾ പരിശോധിച്ചു തുടങ്ങി
Jun 11, 2025 08:46 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കേരളത്തിന്റെ പുറംകടലിൽ അപകടത്തിൽപ്പെട്ട് കത്തിയമർന്ന വാൻ ഹായി 503 കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും കേരള തീരത്ത് എത്രത്തോഴം ആഘാതം ഉണ്ടാക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും തീരദേശത്തെ കടൽവെള്ളത്തിന്റെ സാംപിളുകൾ പരിശോധിച്ചു തുടങ്ങി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളിൽനിന്നു കടൽവെള്ളവും ചെളിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.

കപ്പലിലെ അഗ്നിബാധയ്ക്ക് നിലവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. രാത്രി മുഴുവൻ കോസ്റ്റുഗാർഡിന്‍റെ മൂന്നുകപ്പലുകൾ നടത്തിയ ദൗത്യത്തിലാണ് ആളിക്കത്തിയ തീ അൽപ്പം കുറഞ്ഞത്. എന്നാൽ തീ ഇപ്പോഴും പൂർണ്ണമായും അണഞ്ഞിട്ടില്ല. കറുത്ത പുകച്ചിരുളുകൾ ഉയരുന്നുണ്ടെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. കപ്പൽ നിലവിൽ മുങ്ങുന്ന സാഹചര്യത്തിലേക്കെത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തേത് പോലെ 10 മുതൽ 15 ഡിഗ്രി വരെ ഇടത്തോട്ട് ചെരിവ് ഇപ്പോഴുമുണ്ട്. കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കത്തുന്നത് ഭീഷണിയാണ്. ഇന്ധന ടാങ്കിലേക്കടക്കം തീ പടരുമോയെന്നാണ് നിലവിലെ ആശങ്ക.

നിരീക്ഷണ പറക്കലിനായി ഡോണിയർ വിമാനങ്ങൾ കൊച്ചിയിൽ നിന്ന് രാവിലെ പുറപ്പെട്ടു. ഡക്കിന്‍റെ മറ്റുഭാഗങ്ങളിലേക്കുകൂടി തീ പടർന്നതോടെ നിരവധി കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ച് ഇന്നലെ വൈകിട്ടോടെ കടലിലേക്ക് വീണിട്ടുണ്ട്. വേഗത്തിൽ കത്തിപ്പടരുന്ന വസ്തുക്കളിലേക്ക് തീപിടിച്ചാണ് കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചെന്നാണ് അനുമാനം. അതുകൊണ്ടുതന്നെ കപ്പലിന് തൊട്ടടുത്തേക്ക് ചെല്ലാൻ ബുദ്ധിമുട്ടാണ്. ഇന്ധന ടാങ്കിൽ ശേഷിക്കുന്ന ടണ്ണായിരം ടണ്ണോളം ഓയിലും മറ്റൊരു ഭീഷണിയാണ്. തീയണക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് നാവിക സേന അറിയിച്ചു.

Toxic substances pesticides from burned ship pose threat Seawater samples tested

Next TV

Related Stories
ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

Jul 11, 2025 01:52 PM

ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ...

Read More >>
തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 01:14 PM

തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ കമ്പി തലയിൽ വീണു; രണ്ട് യാത്രക്കാർക്ക് ഗുരുതര...

Read More >>
'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

Jul 11, 2025 12:53 PM

'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി മരണം നേഹയുടേത് ആത്മഹത്യയെന്ന്...

Read More >>
ഒഴിവായത് വൻ ദുരന്തം; കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം, അന്വേഷണം

Jul 11, 2025 12:05 PM

ഒഴിവായത് വൻ ദുരന്തം; കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം, അന്വേഷണം

കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ...

Read More >>
Top Stories

GCC News

//Truevisionall