കോഴിക്കോട് നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം

കോഴിക്കോട് നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം
Jun 11, 2025 08:31 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കോഴിക്കോട് നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതം . ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സഹോദരങ്ങളായ ഊനംവീട്ടിൽ നാസർ , സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീറാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.

 ബഷീറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വാളുപയോഗിച്ചാണ് ഇരുവരെയും വെട്ടിയത് . വാട്സ് ആപ്പ് സന്ദേശത്തെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നാസറിനും സലീമിനുമെതിരായി ബഷീർ മോശം പരാമർശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവർക്കും വെട്ടേറ്റത്.

നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Two people hacked death Nadapuram Kozhikode investigation underway accused

Next TV

Related Stories
ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

Jul 11, 2025 01:52 PM

ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ...

Read More >>
തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 01:14 PM

തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ കമ്പി തലയിൽ വീണു; രണ്ട് യാത്രക്കാർക്ക് ഗുരുതര...

Read More >>
'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

Jul 11, 2025 12:53 PM

'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി മരണം നേഹയുടേത് ആത്മഹത്യയെന്ന്...

Read More >>
ഒഴിവായത് വൻ ദുരന്തം; കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം, അന്വേഷണം

Jul 11, 2025 12:05 PM

ഒഴിവായത് വൻ ദുരന്തം; കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം, അന്വേഷണം

കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ...

Read More >>
Top Stories

GCC News

//Truevisionall