ഇവിടൊക്കെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയും കാറ്റിനും സാധ്യത, അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴ

ഇവിടൊക്കെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയും കാറ്റിനും സാധ്യത, അടുത്ത മൂന്ന് മണിക്കൂറിൽ  ഈ ജില്ലകളിൽ മഴ
Jun 9, 2025 05:55 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പുലർച്ചെ ഒരു മണിയിലെ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.

ജൂണ്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂണ്‍ 11ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ജൂണ്‍ 12ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


rain wind with thunderstorms state

Next TV

Related Stories
 'സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല'; മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്

Jun 9, 2025 10:17 AM

'സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല'; മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്

വേതനവര്‍ധനവടക്കമുള്ള ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ...

Read More >>
'കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്'; അധ്യാപിക കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ

Jun 9, 2025 09:02 AM

'കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്'; അധ്യാപിക കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ

കിളിമാനൂരിൽ വിദ്യാർത്ഥിനിയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ അധ്യാപിക തനിക്ക് എതിരെ കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ...

Read More >>
വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

Jun 9, 2025 08:24 AM

വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട് സ്വദേശിയായ യുവാവ് ടെക്നോപാർക്കിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പണം തട്ടിയെടുത്തെന്ന പരാതിയിൽ...

Read More >>
പാലത്തിനടിയിൽ മൂന്ന് ദിവസത്തോളം പഴക്കംചെന്ന മൃതദേഹം, മഴയിൽ ഒഴുകിയെത്തിയതെന്ന് സംശയം

Jun 9, 2025 08:08 AM

പാലത്തിനടിയിൽ മൂന്ന് ദിവസത്തോളം പഴക്കംചെന്ന മൃതദേഹം, മഴയിൽ ഒഴുകിയെത്തിയതെന്ന് സംശയം

തിരുവനന്തപുരം കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം...

Read More >>
മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ; സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

Jun 9, 2025 07:43 AM

മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ; സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ്...

Read More >>
Top Stories