അശ്ലീല വീഡിയോ നിർമ്മിക്കാൻ വിസമ്മതിച്ചു; സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകി കയറ്റാൻ ശ്രമിച്ചു, യുവതിയെ ആറ് മാസം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമർദ്ദനം

അശ്ലീല വീഡിയോ നിർമ്മിക്കാൻ വിസമ്മതിച്ചു; സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകി കയറ്റാൻ ശ്രമിച്ചു, യുവതിയെ ആറ് മാസം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമർദ്ദനം
Jun 9, 2025 10:17 AM | By Susmitha Surendran

കൊൽക്കത്ത: (truevisionnews.com) അശ്ലീല വീഡിയോകൾ നിർമ്മിക്കാനും ബാർ നർത്തകിയായി ജോലി ചെയ്യാനും വിസമ്മതിച്ച യുവതിയ്ക്ക് ക്രൂരമർദ്ദനവും ദിവസങ്ങളോളം നീണ്ട പീഢനവുമെന്ന് പരാതി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.

കൂടുതൽ വരുമാനമുള്ള ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയെ ഹൗറയിൽ എത്തിച്ച ആരിയൻ ഖാൻ എന്ന യുവാവും മാതാവും ചേർന്നാണ് യുവതിയെ പീഢിപ്പിച്ചത്. ആറ് മാസത്തോളം ഫ്ലാറ്റിൽ ഇരുവരും യുവതിയെ അടച്ചിട്ടതായാണ് പരാതി. മർദ്ദനത്തിൻ്റെ ഭാ​ഗമായി യുവതിയുടെ കൈ-കാലുകളു പല്ലും ഒടിഞ്ഞുവെന്നും പരാതിയുണ്ട്. ഇരുമ്പ് വടികൊണ്ട് യുവതിയെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ദിവസങ്ങളോളം യുവതിയ്ക്ക് ഭക്ഷണം നൽകിയില്ല എന്നും പരാതിയുണ്ട്.

പീഢനത്തിനും ശാരീരിക മർദ്ദനത്തിനും ഇരയായ യുവതി സാഗോർ ദത്ത മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവതിയുടെ ശരീരത്തിലുടനീളം മുറിവുകളുണ്ടെന്നാണ് റിപ്പോ‍ർട്ട്. ഖാർദാഹ പോലീസ് സ്റ്റേഷനിൽ യുവതിയുടെ കുടുംബം പരാതി നൽകി, ശനിയാഴ്ച പ്രതിയുടെ വീട്ടിൽ നിന്ന് യുവതി രക്ഷപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്ത്രീയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹതിയിൽ താമസിച്ചിരുന്ന യുവതിയെ ഹൗറ ജില്ലയിൽ നിന്നുള്ള ആരിയൻ ഖാൻ കൂടുതൽ വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ഇയാളെ വിശ്വസിച്ച് ഹൗറയിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ യുവതിയെ ദോംജൂരിലെ അയാളുടെ ഫ്ലാറ്റിൽ നിർബന്ധിതമായി തടങ്കലിൽ വെയ്ക്കുകയായിരുന്നു.

പ്രതിയും അമ്മ ശ്വേത ഖാനും ചേർന്ന് അശ്ലീല വീഡിയോകൾ ചിത്രീകരിക്കാനും ബാർ നർത്തകിയായി ജോലി ചെയ്യാനും നിർബന്ധിച്ചതായാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. യുവതി ഇതിന് വിസമ്മതിച്ചതോടെയാണ് ഫ്ലാറ്റിൽ പൂട്ടിയിട്ട് ആറ് മാസത്തോളം പീഡിപ്പിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകി കയറ്റാൻ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ശ്വേത ഖാൻ ആരിയൻ ഖാനുമായി ചേർന്ന് 'ഇസാര എന്റർടൈൻമെന്റ്' എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരുന്നു. 2021 ൽ അവർ അവരുടെ പ്രൊഡക്ഷൻ ഹൗസിന്റെ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ 11 മ്യൂസിക് വീഡിയോകൾ മാത്രമാണ് അവരുടെ ചാനലിൽ അപ്‌ലോഡ് ചെയ്തത്. ഇത് സംശയാസ്പദമാണെന്നാണ് റിപ്പോർട്ടുകൾ.

പ്രതികൾ അവരുടെ പ്രൊഡക്ഷൻ ഹൗസിനൊപ്പം ഒരു അശ്ലീല റാക്കറ്റിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അരിയൻ ഖാനും അമ്മ ശ്വേത ഖാനും പ്രദേശത്ത് വളരെ സ്വാധീനമുള്ളവരാണെന്നാണ് റിപ്പോർട്ട്. ആരിയനും മാതാവും താമസിച്ചിരുന്ന ഫ്ലാറ്റിന് വാടക നൽകിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശ്വേത ഖാൻ ഒരു പ്രദേശത്ത് ഫുൾതുഷി ബീഗം എന്നാണ് അറിയപ്പെട്ടിരുന്നത്. നേരത്തെ അവർ ബാർ നർത്തകിയായി ജോലി ചെയ്തിരുന്നു. ആരിയന്റെയും ശ്വേത ഖാന്റെയും ഹൗറയിലെ ഫ്ളാറ്റിൽ റെയ്ഡ് നടത്തിയെങ്കിലും ഇരുവരും അവിടെ ഉണ്ടായിരുന്നില്ലെന്നും പ്രതികൾ ഒളിവിലാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.


Woman locked flat six months and brutally tortured after refusing make pornographic video complaint

Next TV

Related Stories
അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

Jul 29, 2025 12:45 PM

അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന്...

Read More >>
ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

Jul 29, 2025 12:10 PM

ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീക്ക് നേരെ യാത്രക്കാരന്റെ...

Read More >>
പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

Jul 29, 2025 10:23 AM

പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ...

Read More >>
ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

Jul 29, 2025 09:00 AM

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെയെന്ന്...

Read More >>
മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

Jul 29, 2025 08:31 AM

മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

മദ്യപിക്കാന്‍ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ്...

Read More >>
കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

Jul 29, 2025 08:15 AM

കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

കളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം...

Read More >>
Top Stories










//Truevisionall