പാലത്തിനടിയിൽ മൂന്ന് ദിവസത്തോളം പഴക്കംചെന്ന മൃതദേഹം, മഴയിൽ ഒഴുകിയെത്തിയതെന്ന് സംശയം

പാലത്തിനടിയിൽ മൂന്ന് ദിവസത്തോളം പഴക്കംചെന്ന മൃതദേഹം, മഴയിൽ ഒഴുകിയെത്തിയതെന്ന് സംശയം
Jun 9, 2025 08:08 AM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. കരമന പാലത്തിന് താഴെ മൃതദേഹം കണ്ട സമീപവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിന് പിന്നാലെ മൂന്നരയോടെ സജി, വിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തിയാണ് കരയ്ക്കെത്തിച്ചത്. മൃതദേഹം പുരുഷന്റേതാണെങ്കിലും അഴുകിയ നിലയിലായതിനാൽ മുഖം വ്യക്തമല്ല.

ലുങ്കിയും അടിവസ്ത്രവും ധരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. കനത്ത മഴയിൽ ഇവിടെ ഒഴുക്ക് ശക്തമായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയതാണോ മൃതദേഹമെന്നും സംശയമുണ്ട്. ഏകദേശം അറുപത് വയസ് തോന്നിക്കുന്ന മൃതദേഹം പിന്നീട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. കരമന പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.



Body under bridge three days old suspected washed away rain

Next TV

Related Stories
 'സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല'; മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്

Jun 9, 2025 10:17 AM

'സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല'; മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്

വേതനവര്‍ധനവടക്കമുള്ള ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ...

Read More >>
'കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്'; അധ്യാപിക കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ

Jun 9, 2025 09:02 AM

'കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്'; അധ്യാപിക കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ

കിളിമാനൂരിൽ വിദ്യാർത്ഥിനിയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ അധ്യാപിക തനിക്ക് എതിരെ കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ...

Read More >>
വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

Jun 9, 2025 08:24 AM

വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട് സ്വദേശിയായ യുവാവ് ടെക്നോപാർക്കിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പണം തട്ടിയെടുത്തെന്ന പരാതിയിൽ...

Read More >>
മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ; സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

Jun 9, 2025 07:43 AM

മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ; സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ്...

Read More >>
Top Stories