പാലക്കാടും പത്തനംതിട്ടയിലും മലപ്പുറത്തും കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്, വാഹനം തകർത്തു

പാലക്കാടും പത്തനംതിട്ടയിലും മലപ്പുറത്തും കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്, വാഹനം തകർത്തു
Jun 9, 2025 08:43 AM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് മൂന്നിടത്ത് ഇന്ന് രാവിലെ കാട്ടാന ആക്രമണം. പാലക്കാട് അട്ടപ്പാടിയിലും പത്തനംതിട്ട കോന്നിയിലും മലപ്പുറം നാടുകാണി ചുരത്തിലുമാണ് കാട്ടാനകൾ ആക്രമണം നടത്തിയത്. അട്ടപ്പാടിയിലും കോന്നിയിലുമായി രണ്ട് പേർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു.

മലപ്പുറത്ത് യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിൻ്റെ വാഹനം ആന തകർത്തു.അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തിൽ തെക്കേ കടമ്പാറ സ്വദേശി സെന്തിൽ(35) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ക്ക് ഷോളയൂർ മൂലക്കടയിലാണ് കാട്ടാന ആക്രമിച്ചത്. വാരിയെല്ലിന് പരിക്കേറ്റ നെന്തിൽ കോട്ടത്തറ ആശുപത്രിയിൽ ചികിത്സിയിലാണ്.

കോന്നി കല്ലേലിൽ എസ്റ്റേറ്റ് ജീവനക്കാരന് നേരയാണ് കാട്ടാന അക്രമണം ഉണ്ടായത്. കലഞ്ഞൂർ സ്വദേശിയായ വിദ്യാധരൻ പിള്ളയ്ക്ക് നേരെയാണ് അക്രമണം നടന്നത്. പരിക്കേറ്റ വിദ്യാധരൻപിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ആറരയോടെ എസ്റ്റേറ്റിൽ ജോലിക്ക് എത്തിയപ്പോഴായിരുന്നു അക്രമണം ഉണ്ടായത്.

മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിൽ വ്യൂ പോയിന്റിന് സമീപത്ത് വച്ചാണ് സ്കൂട്ടർ യാത്രികനെ ആന ആക്രമിച്ചത്. യാത്രികനായ കാരക്കോട് പുത്തരി പാടം സ്വദേശി തോരൻ ഷറഫുദ്ദീൻ അത്ഭുതകരമായി രക്ഷപെട്ടു. ബൈക്ക് ആന തകർത്തു.



Wild elephant attack Palakkad Pathanamthitta Malappuram Two injured vehicle damaged

Next TV

Related Stories
 'സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല'; മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്

Jun 9, 2025 10:17 AM

'സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല'; മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്

വേതനവര്‍ധനവടക്കമുള്ള ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ...

Read More >>
'കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്'; അധ്യാപിക കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ

Jun 9, 2025 09:02 AM

'കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്'; അധ്യാപിക കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ

കിളിമാനൂരിൽ വിദ്യാർത്ഥിനിയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ അധ്യാപിക തനിക്ക് എതിരെ കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ...

Read More >>
വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

Jun 9, 2025 08:24 AM

വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട് സ്വദേശിയായ യുവാവ് ടെക്നോപാർക്കിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പണം തട്ടിയെടുത്തെന്ന പരാതിയിൽ...

Read More >>
പാലത്തിനടിയിൽ മൂന്ന് ദിവസത്തോളം പഴക്കംചെന്ന മൃതദേഹം, മഴയിൽ ഒഴുകിയെത്തിയതെന്ന് സംശയം

Jun 9, 2025 08:08 AM

പാലത്തിനടിയിൽ മൂന്ന് ദിവസത്തോളം പഴക്കംചെന്ന മൃതദേഹം, മഴയിൽ ഒഴുകിയെത്തിയതെന്ന് സംശയം

തിരുവനന്തപുരം കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം...

Read More >>
മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ; സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

Jun 9, 2025 07:43 AM

മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ; സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ്...

Read More >>
Top Stories