മറ്റൊരു പുരുഷനുമായി ബന്ധം, ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികൾ, ഹണിമൂണിനിടെ യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മറ്റൊരു പുരുഷനുമായി ബന്ധം, ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികൾ, ഹണിമൂണിനിടെ യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Jun 9, 2025 10:44 AM | By VIPIN P V

ഭോപ്പാൽ: ( www.truevisionnews.com ) മേഘാലയയിൽ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലിനൊടുവിൽ മലയിടുക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് വിവരം.

വാടക കൊലയാളികളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭർത്താവ് രാജ രഘുവംശിയുടെ മൃതദേഹം മലയിടുക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് സോനത്തിനെ അറസ്റ്റ് ചെയ്തത്. മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കവേ കുറ്റകൃത്യം നടപ്പിലാക്കാൻ അവർ മധ്യപ്രദേശിൽ നിന്നുള്ള വാടക കൊലയാളികളെ സജ്ജമാക്കിയിരുന്നു.

കഴിഞ്ഞ മാസം മേഘാലയയിൽ എത്തിയ ദമ്പതികളെ മെയ് 23-നാണ് കാണാതായത്. നവദമ്പതികളെ മറ്റ് മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനോട് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് 10 ദിവസങ്ങൾക്ക് ശേഷം ജൂൺ 2-നാണ് രാജയുടെ മൃതദേഹം ഒരു മലയിടുക്കിൽ നിന്ന് കണ്ടെടുത്തത്.

വാടകയ്ക്കെടുത്ത സ്‌കൂട്ടർ മൗലഖിയാത്ത് പാർക്കിംഗ് സ്ഥലത്ത് നിന്ന് നിരവധി കിലോമീറ്ററുകൾ അകലെയുള്ള സൊഹ്‌റാരിമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. താക്കോൽ വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു. കാണാതായ സോനം ഗാസിപൂരിൽ നിന്ന് കുടുംബത്തെ വിളിച്ചപ്പോഴാണ് വഴിത്തിരിവ് ഉണ്ടായത്. തുടർന്ന് കുടുംബം ഇൻഡോർ പൊലീസിനെ വിവരമറിയിച്ചു.

അവർ ഉത്തർപ്രദേശിലെ ലോക്കൽ പൊലീസുമായി സഹകരിച്ച് യുവതിയെ കണ്ടെത്തുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അവരെ അറസ്റ്റ് ചെയ്തു. സോനം തന്റെ ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിൽ പങ്കാളിയാണെന്നും കുറ്റകൃത്യം നടപ്പിലാക്കാൻ വാടക കൊലയാളികളെ സജ്ജമാക്കിയിരുന്നെന്നും മേഘാലയ ഡിജിപി ഇഡാഷിഷ നോങ്‌റാങ് സ്ഥിരീകരിച്ചു.

സോനത്തെ ഉൾപ്പെടെ നാലുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രതി ഒളിവിലാണ്. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജ രഘുവംശിയുടേത്. മെയ് 11നായിരുന്നു ഇവരുടെ വിവാഹം. ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ഇരുവരും മേഘാലയിലെ ഷില്ലോങിൽ എത്തിയിരുന്നു. തുട‍ർന്നുള്ള യാത്രയിലാണ് കാണാതായത്.

wife had affair meghalaya honeymoon case

Next TV

Related Stories
അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

Jul 29, 2025 12:45 PM

അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന്...

Read More >>
ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

Jul 29, 2025 12:10 PM

ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീക്ക് നേരെ യാത്രക്കാരന്റെ...

Read More >>
പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

Jul 29, 2025 10:23 AM

പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ...

Read More >>
ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

Jul 29, 2025 09:00 AM

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെയെന്ന്...

Read More >>
മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

Jul 29, 2025 08:31 AM

മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

മദ്യപിക്കാന്‍ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ്...

Read More >>
കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

Jul 29, 2025 08:15 AM

കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

കളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം...

Read More >>
Top Stories

//Truevisionall