'സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല'; മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്

 'സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല'; മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്
Jun 9, 2025 10:17 AM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) വേതനവര്‍ധനവടക്കമുള്ള ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ നിലമ്പൂരിലെത്തും. സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തി പ്രചാരണം നടത്തും.ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക.വീടുകയറിയായിരിക്കും പ്രചാരണം നടത്തുക. ആശാ വര്‍ക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.മിനിയുടെ നേതൃത്വത്തിലാകും പ്രചാരണം നടത്തുക.

ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം. ഓണറേറിയം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചുണ്ട്. മൂന്നുമാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂർത്തിയാക്കാൻ ആശമാർ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ചർച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.

അതിനിടെ ആശാ സമരത്തിന്റെ നാലാം ഘട്ടമായ 'രാപകൽ സമരയാത്ര' പത്തനംതിട്ട ജില്ലയിലെത്തി നില്‍ക്കുകയാണ്. കാസര്‍കോട്ട് നിന്നാണ് സമരയാത്ര ആരംഭിച്ചത്. 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കും.



'Those insulted struggle will not have votes Asha activists reach Nilambur slogans

Next TV

Related Stories
'കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്'; അധ്യാപിക കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ

Jun 9, 2025 09:02 AM

'കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്'; അധ്യാപിക കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ

കിളിമാനൂരിൽ വിദ്യാർത്ഥിനിയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ അധ്യാപിക തനിക്ക് എതിരെ കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ...

Read More >>
വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

Jun 9, 2025 08:24 AM

വിവാഹവാഗ്ദാനം, പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു, പണം തട്ടി; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട് സ്വദേശിയായ യുവാവ് ടെക്നോപാർക്കിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പണം തട്ടിയെടുത്തെന്ന പരാതിയിൽ...

Read More >>
പാലത്തിനടിയിൽ മൂന്ന് ദിവസത്തോളം പഴക്കംചെന്ന മൃതദേഹം, മഴയിൽ ഒഴുകിയെത്തിയതെന്ന് സംശയം

Jun 9, 2025 08:08 AM

പാലത്തിനടിയിൽ മൂന്ന് ദിവസത്തോളം പഴക്കംചെന്ന മൃതദേഹം, മഴയിൽ ഒഴുകിയെത്തിയതെന്ന് സംശയം

തിരുവനന്തപുരം കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം...

Read More >>
മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ; സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

Jun 9, 2025 07:43 AM

മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ; സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ്...

Read More >>
Top Stories