കാരറ്റ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഗുണങ്ങൾ അറിയാം ...

കാരറ്റ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഗുണങ്ങൾ അറിയാം ...
Jun 6, 2025 04:56 PM | By Susmitha Surendran

(truevisionnews.com) പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ഇവ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എല്ലാം തന്നെ നമുക്ക് അറിയണം എന്നില്ല . പച്ചക്കറികളിൽ ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കാരറ്റ് . വേവിച്ചിട്ടോ പച്ചയ്‌ക്കോ കാരറ്റ് കഴിക്കാവുന്നതാണ് . കാരറ്റിന്റെ ചില ഗുണങ്ങൾ അറിയാം .

അവശ്യ പോഷകങ്ങളാൽ സമ്പന്നം:

ജീവകങ്ങൾ എ, സി, കെ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് കാരറ്റ്. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ ഈ പോഷകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കണ്ണിന്റെ ആരോഗ്യം:

കാഴ്ചശക്തിക്ക് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റമിൻ എ. കാരറ്റാണെങ്കിൽ വിറ്റാമിൻ എയാൽ സമ്പന്നമായി പച്ചക്കറിയാണ്. ഇതിന് പുറമെ ല്യൂട്ടിൻ,ബീറ്റാ കരോട്ടിൻ എന്നിവയും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതും കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ആന്റിഓക്സിഡന്റ്:

ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ കാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗം, ചില കാൻസറുകൾ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങളൾ തെളിയിക്കുന്നത്.

ദഹനത്തിന് സഹായിക്കും:

നാരുകളുടെ മികച്ച ഉറവിടമാണ് കാരറ്റ്. ഇത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. മലബന്ധം തടയുകയും ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും:

കാരറ്റിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തില പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കും. കാരറ്റിൽ കുറഞ്ഞ രീതിയിൽ മധുരം ഉണ്ടെങ്കിലും ഗ്ലൈസെമിക് അടങ്ങിയതിനാൽ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകില്ല.

ചർമ്മത്തിന്റെ ആരോഗ്യം:

കാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, പ്രത്യേകിച്ച് ബീറ്റാ കരോട്ടിൻ, ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്നു. ഈ ആന്റിഓക്സിഡന്റുകൾക്ക് സൂര്യാഘാതം കുറയ്ക്കാനും അകാല വാർധക്യം തടയാനും കഴിയും.




benefits of carrots

Next TV

Related Stories
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories










//Truevisionall