സ്വന്തം വണ്ടിയിൽ പോരായിരുന്നോ ചുറ്റൽ, മോഷ്ടിച്ച ഓട്ടോയില്‍ കാമുകിയുമായി യാത്ര; പ്രതി പിടിയിൽ

സ്വന്തം വണ്ടിയിൽ പോരായിരുന്നോ ചുറ്റൽ, മോഷ്ടിച്ച ഓട്ടോയില്‍ കാമുകിയുമായി യാത്ര; പ്രതി പിടിയിൽ
Jun 6, 2025 04:31 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാള്‍ പോലീസ് പിടിയില്‍. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് പ്രതി. മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്‌ക്കൊപ്പം പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുമ്പോഴാണ് അറസറ്റിലാകുന്നത്. പത്തനംതിട്ടയില്‍ ഒരു മോഷണശ്രമവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലെത്തിയത്.

മെയ് മാസം 30 ന് വാഴമുട്ടം സെന്റ് ബഹനാന്‍ പള്ളിയിലെ കുരിശടിയുടെ ചില്ല് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. മോഷണശ്രമത്തിന് കേസെടുത്ത പോലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ വന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.

മെയ് 28 നാണ് ഓട്ടോറിക്ഷ മോഷണം പോകുന്നത്. ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന പറമ്പിന്റെ പരിസരത്ത് ഇയാളെ ചിലര്‍ കണ്ടിരുന്നു. ഓട്ടോയുമായി രക്ഷപ്പെടുന്ന അവസരത്തില്‍ ഡീസല്‍ നിറയ്ക്കാന്‍ കയറുകയും പണം കൊടുക്കാതെ കടന്നുകളയുകയും ചെയ്തു.

വ്യത്യസ്ത സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ഈ മൂന്ന് കേസുകളിലും പ്രതി ഒരാളെന്ന് മനസ്സിലാവുകയും പത്തനംതിട്ടയില്‍ നടത്തിയ തിരച്ചലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.

auto rickshaw theft Suspect arrested pathanamthitta

Next TV

Related Stories
കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

Jul 7, 2025 04:34 PM

കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം, ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ...

Read More >>
ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

Jul 2, 2025 08:04 AM

ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക...

Read More >>
ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

Jul 1, 2025 07:26 PM

ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകൻ...

Read More >>
Top Stories

//Truevisionall