മംഗളൂരുവില്‍ സമാധാനത്തിന് ഭീഷണിയായ 36 പേരെ നാടുകടത്തുന്നു

മംഗളൂരുവില്‍ സമാധാനത്തിന് ഭീഷണിയായ 36 പേരെ നാടുകടത്തുന്നു
Jun 3, 2025 11:12 PM | By Susmitha Surendran

മംഗളൂരു: (truevisionnews.com) പൊതുസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ദക്ഷിണ കന്നട ജില്ലയിൽ നിന്നുള്ള 36 പേരെ നാടുകടത്താൻ നിയമനടപടികൾ ആരംഭിച്ചു. ബെൽത്തങ്ങാടിയിലെ ഹിന്ദു ജാഗരണ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോഡി, സംഘ്പരിവാർ നേതാവ് ഭരത് കുംദേലു, ബിജെപി നേതാവ് അരുൺ കുമാർ പുത്തില എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ബണ്ട്വാൾ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹുസൈനാർ (46), മുഹമ്മദ് സഫാൻ (26), രാജേഷ് എന്ന രാജു (35), ഭുവി എന്ന ഭുവിത്ത് ഷെട്ടി (35) എന്നിവരാണ് നാടുകടത്തൽ പട്ടികയിലുള്ളത്. ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പവൻ കുമാർ (33), ചരൺ എന്ന ചരൺ രാജ് (28), അബ്ദുൾ ലത്തീഫ് (40), മുഹമ്മദ് അഷ്‌റഫ് (44), മൊയ്ദിൻ അഫ്ഗാൻ എന്ന അദ്ദു (24), ഭരത് രാജ് ബി എന്ന ഭരത് കുമേലു (38) എന്നിവരാണുള്ളത്.

വിട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഗണേഷ് പൂജാരി (35), അബ്ദുൾ ഖാദർ എന്ന ഷൗക്കത്ത് (34), ചന്ദ്രഹാസ് (23) എന്നിവരും ബെൽത്തങ്ങാടി പരിധിയില്‍ മനോജ് കുമാർ (37), മഹേഷ് ഷെട്ടി തിമരോഡി (53) എന്നിവരും പുത്തൂർ ടൗൺ പരിധിയില്‍ ഹക്കീം കൂർനാട്ക എന്ന അബ്ദുൾ ഹക്കീം (38), അജിത് റായ് (39), അരുൺകുമാർ പുത്തില (54), മനീഷ് എസ് (34), അബ്ദുൾ റഹിമാൻ (38), കെ അസീസ് (48) എന്നിവരാണുള്ളത്.

പുത്തൂർ റൂറൽ പരിധിയില്‍ കിഷോർ (34), രാകേഷ് കെ (30), നിശാന്ത് കുമാർ (22) എന്നിവരും കഡബയില്‍ മുഹമ്മദ് നവാസും (32) ഉപ്പിനങ്ങാടി പരിധിയില്‍ സന്തോഷ് കുമാർ റായ് എന്ന സന്തു അഡേക്കൽ (35), ജയറാം (25), ഷംസുദ്ദീൻ (36), സന്ദീപ് (24), മുഹമ്മദ് ഷാക്കിർ (35), കാരയ അസീസ് എന്ന അബ്ദുൾ അസീസ് (36) എന്നിവരാണുള്ളത്.

സുള്ള്യയില്‍ ലതേഷ് ഗുണി (32), മനോഹർ എന്ന മനു (40), ബെല്ലാരെയില്‍ പ്രസാദ് (35), ഷമീർ കെ (38) എന്നിവരാണ് വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നാടുകടത്തൽ പട്ടികയിലുള്ള മറ്റുള്ളവർ.

ക്രമസമാധാനം നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള മുൻകരുതൽ നടപടിയായി നാടുകടത്തലെന്ന് പൊലീസ് അറിയിച്ചു. ദക്ഷിണ കന്നടയിലെ സെൻസിറ്റീവ് പ്രദേശങ്ങളിലുടനീളം പൊതു സമാധാനം ഉറപ്പാക്കുന്നതിനും പതിവ് കുറ്റവാളികളെ തടയുന്നതിനുമായി ജില്ല നിയമപാലകരുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.


36 people who pose threat peace Mangaluru deported

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

Jul 14, 2025 10:17 PM

തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം...

Read More >>
Top Stories










//Truevisionall