കടലിൽ വള്ളം മുങ്ങി; അഞ്ചു വള്ളങ്ങൾ ഇനിയും മടങ്ങിയെത്തിയില്ല, വാടി തീരത്ത് ആശങ്ക

കടലിൽ വള്ളം മുങ്ങി; അഞ്ചു വള്ളങ്ങൾ ഇനിയും മടങ്ങിയെത്തിയില്ല, വാടി തീരത്ത്  ആശങ്ക
May 30, 2025 08:47 PM | By VIPIN P V

കൊല്ലം : ( www.truevisionnews.com ) കനത്ത മഴയെ തുടർന്ന് വാടി തീരത്ത് ആശങ്ക. കടലിൽ വള്ളം മുങ്ങി. അഞ്ചു വള്ളങ്ങൾ ഇനിയും മടങ്ങിയെത്തിയില്ല. ഇടതൂർന്ന് പെയ്യുന്ന മഴയെ തുടർന്ന് വാടി തീരത്ത് കനത്ത ആശങ്ക. മീൻ പിടിത്തത്തിന് പോയ യൂദാസ് വള്ളമാണ് മുങ്ങിയത്. ആൻ സ്റ്റൺ വില്ലയിൽ ജോസഫിൻ്റെ യൂദാസ് വള്ളമാണ് കാണാതായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ശക്തമായ തിരമാലയും കാറ്റും വീശിയ സാഹചര്യത്തിൽ ചരക്ക് വെള്ളം ഇരച്ചു കയറി വള്ളം ഒരു വശത്തേക്ക് ചരിയുകയായിരുന്നു. അമരക്കാരൻ വള്ളം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അമിതഭാരം നിയന്ത്രിക്കാനാകാതെ വള്ളം ഒരു വശത്തേക്ക് ചരിയുകയായിരുന്നു.

തുടർന്ന് തീരദേശ സേന എത്തിയാണ് സ്രാങ്കും, ഡക്കാനുമുൾപ്പടെ ഉള്ള മത്സ്യതൊഴിലാളികളുടെ ജീവൻ രക്ഷപ്പെടുത്തിയത്. കടലിൽ അതിശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ചെറിയ തോതിൽ ഇടി മിന്നലും തുടരുന്നുണ്ട്. ശക്തമായ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റ് കടലിൽ തുടരുകയാണ്.

ചരക്ക് മറിയുന്നത് കണ്ട് അണിയക്കാർ സംരക്ഷിക്കാൻ തുനിഞ്ഞതാണ് വള്ളം മറിയാൻ കാരണമായത്. ഉച്ചയോടെ മടങ്ങിയ വള്ളമാണ് മറിഞ്ഞത്. അതേ സമയം, അഞ്ചു വള്ളങ്ങൾ ഇപ്പോഴും തിരിച്ചെത്താത്ത നിലയിലാണ്. കാണാതായി എന്നാണ് പ്രാഥമികമാവയി ലഭിക്കുന്ന വിവരം. തീരദേശസേന തിരച്ചിൽ തുടരുകയാണ്.

Boat sinks at sea five boats still haven't returned

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories










//Truevisionall